തിരുവനന്തപുരം: നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് പനവൂപ്# മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ടെക്സ്റൈല്സിലെ ജോലിക്കാരിയായ വിജിയെ രാവിലെ മുതല്‍ കാണ്മാനില്ല. ഇവരുടെ ഭര്‍ത്താവ് അഞ്ച് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോയതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Loading...