നവജാത ശിശു പ്ലാസ്റ്റിക് ബാഗിനുള്ളില്‍ ‘ഇന്ത്യ’ എന്ന് പേരിട്ട് പൊലീസ്

 

റോഡരികിലെ ബാഗില്‍ നിന്നും നവജാത ശിശുവിനെ കണ്ടെത്തി. അമേരിക്കയിലെ കമ്മിംഗ്‌സ്, ജോര്‍ജിയയിലാണ് സംഭവം. ഡ്രൈവ് ചെയ്യുന്ന സമയത്ത് വഴിയരികില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടയൊരാള്‍ ജോര്‍ജിയ പൊലീസിനെ വിവരമറിയിച്ചു. ഇതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പൊലീസാണ് കുഞ്ഞിനെ കണ്ടെത്തിയത്. കെട്ടിമുറുക്കിയ നിലയിലായിരുന്നു കുഞ്ഞിനെ പ്ലാസ്റ്റിക് കൂടിനുള്ളില്‍ നിന്നും കണ്ടെടുത്തത്.

Loading...

ഇത് ആരുടെ കുഞ്ഞാണെന്നും, എന്തിനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും സംബന്ധിച്ച് പൊലീസിന് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. കുഞ്ഞിനെ കണ്ടെത്തിയ ബാഗില്‍ നിന്നും ഇതിനെ കുറിച്ച് യാതൊരു സൂചനയും കിട്ടിയില്ല. ആരെങ്കിലും അന്വേഷിച്ചെത്തും എന്ന പ്രതീക്ഷയില്‍ കുഞ്ഞിനെ കണ്ടെടുക്കുന്നതിന്റെ വീഡിയോ ജോര്‍ജിയ പോലീസ് പുറത്തു വിട്ടിട്ടുണ്ട്.

ഏതായാലും തിരിച്ചറിയപ്പെടാത്ത പെണ്‍കുഞ്ഞിന് ‘ഇന്ത്യ’ എന്ന് പേര് നല്‍കിയിരിക്കുകയാണ് പൊലീസ്. ‘ഇന്ത്യ’ തികച്ചും ആരോഗ്യവതിയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പരിസരത്തുള്ള ഗര്‍ഭിണികളായ സ്ത്രീകളെ ചുറ്റിപറ്റി അന്വേഷണം നടത്തുകയാണ് ഇവര്‍. അന്വേഷണത്തെ സഹായിക്കാനായി ‘#ബേബിഇന്ത്യ’ എന്ന ഹാഷ്ടാഗ് ക്യാംപെയിനും ജോര്‍ജിയ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

കുഞ്ഞിനെ കണ്ടെടുത്ത പൊലീസുകാരന്റെ യൂണിഫോമിലുള്ള ക്യാമറയില്‍ നിന്നുമുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. കുഞ്ഞിനെ കണ്ടെത്തുമ്‌ബോള്‍ ‘നോക്ക് ഈ കുഞ്ഞിനെ, എന്ത് ഓമനയാണവള്‍’ എന്നും മറ്റും ഈ പൊലീസുകാരന്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.