Don't Miss Health

ഉര മരുന്ന്‌ നല്‍കിയാല്‍ കുഞ്ഞിന്‌ അണുബാധയും ദഹന സംബന്ധമായ മറ്റ്‌ രോഗങ്ങള്‍ക്കും സാധ്യത

കുഞ്ഞു പിറന്നുവെന്നും അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരക്കുന്നുവെന്നുമുളള വാര്‍ത്തയ്‌ക്കാണ്‌ എല്ലാവരും കാത്തിരിക്കുക. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നത്‌ പിന്നീടുള്ള കാര്യം. ആരോഗ്യവാനായ കുഞ്ഞ്‌ കുടുംബംഗങ്ങള്‍ക്കിടയില്‍ ആഹ്‌ളാദത്തിന്റെ പൂത്തിരി കത്തിക്കുന്നു.

ആദ്യ ദിനം കുഞ്ഞിന്‌ ഏറെ പ്രധാനപ്പെട്ടതാണ്‌. അവന്റെ പ്രതികരണം കരച്ചില്‍ മാത്രമാവും. പിന്നെ കുഞ്ഞു കണ്ണുകള്‍ പൂട്ടി ഉറക്കം. കാലുകളും കൈകളും മെല്ലെ ഇളക്കും. കുഞ്ഞുപിറന്നാല്‍ ആശുപത്രിയില്‍ പ്രത്യേക പരിശോധന നടത്തും.അപ്‌ഗര്‍ സ്‌കോര്‍ പരിശോധനയില്‍ കുഞ്ഞിന്റെ കേള്‍വി, ശ്വാസോച്‌ഛ്വസം, നിറം, പേശിബലം, പ്രതികരണ ശേഷി എന്നിവ ശരിയായ വിധത്തിലെന്ന്‌ ഉറപ്പു വരുത്തും. ഇതോടൊപ്പം തന്നെ കുഞ്ഞിന്റെ ശ്വാസോച്‌ഛ്വാസം വേഗത്തിലാക്കാന്‍ നാസാദ്വാരങ്ങള്‍ വൃത്തിയാക്കും.

തൂക്കം, തലയുടെ വലിപ്പം, ശരീരത്തിന്റെ നിറം എന്നിവ അളന്ന്‌ തിട്ടപ്പെടുത്തും. കണ്ണില്‍ അണുബാധ ഒഴിവാക്കാന്‍ തുള്ളിമരുന്ന്‌ ഒഴിക്കും. ആദ്യ മണിക്കൂറുകളില്‍ മുലയൂട്ടലും പ്രധാനം തന്നെയാണ്‌. പൊക്കിള്‍ കൊടി മുറിച്ച്‌ അമ്മയില്‍ നിന്നും വേര്‍പെട്ടാലും ആബന്ധം ഊഷ്‌മളമായി തുടരുന്നത്‌ മുലയൂട്ടലിലൂടെയാണ്‌.സുഖപ്രസവമാണെങ്കില്‍ ആദ്യ അരമണിക്കൂറിനുള്ളില്‍ കുഞ്ഞിന്‌ മുലപ്പാല്‍ കൊടുക്കണം. എന്നാല്‍ സിസേറിയനോ മാസം തികയാതെയുള്ള പ്രസവമോ ആണെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മുലപ്പാല്‍ കൊടുക്കാന്‍ പാടുള്ളൂ.

സാധാനണഗതിയില്‍ പ്രസവശേഷം കുഞ്ഞിനെ അമ്മയുടെ അരികിലെത്തിക്കുബോള്‍ മുതല്‍ മുലപ്പാല്‍ കൊടുത്തു തുടങ്ങാം. കൊളസ്‌ട്രം അടങ്ങിയ പാല്‍ കുഞ്ഞ്‌ കുടിക്കണം. ഈ പാല്‍ കുഞ്ഞിന്‌ രോഗപ്രതിരോധശേഷി നല്‍കുന്നു. പോഷക സമ്പുഷ്‌ടവുമാണിത്‌.

മുല കുടിച്ചു തുടങ്ങുമ്പോള്‍ കുഞ്ഞിന്‌ മുലപ്പാല്‍ ആവശ്യത്തിന്‌ ലഭിച്ചെന്ന്‌ വരില്ല. അമ്മയുടെ മുലയില്‍ പാല്‍ ക്രമേണ ഉണ്ടായിക്കൊള്ളും. കുഞ്ഞ്‌ ആദ്യമൊന്നും ശരിയായ രീതിയില്‍ മുലകുടിച്ചെന്നു വരില്ല. ആദ്യ ദിവസം 2 മുതല്‍ 3 മണിക്കൂര്‍ ഇടവിട്ട്‌ കുഞ്ഞിന്‌ മുലയൂട്ടണം.

കുഞ്ഞിനെ ഒന്ന്‌ അടുത്തുകാണാന്‍, കൈകളിലെടുക്കാന്‍ ബന്ധുക്കള്‍ക്ക്‌ എല്ലാവര്‍ക്കുംഅതിയായ ആഗ്രഹം കാണും. കുഞ്ഞിനെ സ്വീകരിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണം. കുഞ്ഞിന്‌ തുണി നല്‍കുമ്പോഴും. നന്നായി ചൂടുവെള്ളത്തില്‍ കഴുകി വെയിലില്‍ ഉണക്കി മടക്കിയ കോട്ടന്‍ തുണിവേണം കുഞ്ഞിനു കരുതാന്‍. നഴ്‌സുമാര്‍ ആവശ്യപ്പെടുമ്പോള്‍ വൃത്തിയുള്ള തുണിവേണം നല്‍കാന്‍. കുഞ്ഞിനെ സ്വീകരിക്കുന്നയാളിന്റെയും കയ്യും ശരീരവും വൃത്തിയുള്ളതാവണം. ഏതെങ്കിലും തരത്തില്‍ രോഗമുള്ളവര്‍ ഒരു കാരണവശാലും കുഞ്ഞിനെ വാങ്ങരുത്‌.

രോഗപ്രതിരോധശേഷി വളരെ കുറഞ്ഞിരിക്കുന്നതിനാല്‍ ഏതുരോഗവും വളരെ വേഗം പിടിപെടാന്‍ സാധ്യതയുണ്ട്‌. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ പ്രത്യേകിച്ചും.
കുഞ്ഞ്‌ പിറന്നാല്‍ ഉടനേ തേനും വയമ്പും പോലുള്ള ഉരമരുന്ന്‌ നാവില്‍ തൊടുവിക്കുന്ന പതിവ്‌ നാട്ടിന്‍പുറങ്ങളിലുണ്ട്‌. കുടുംബത്തിലെ മുതിര്‍ന്ന തലമുറയില്‍ പെട്ടവര്‍ ഇതിന്‌ മുന്‍ കൈയെടുക്കും. ഇത്‌ പാടില്ല. നവജാത ശിശുവിന്‌ മുപ്പാല്‍ അല്ലാതെ മറ്റൊന്നും നല്‍കരുത്‌.

ഉര മരുന്ന്‌ നല്‍കിയാല്‍ കുഞ്ഞിന്‌ അണുബാധയും ദഹന സംബന്ധമായ മറ്റ്‌ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്‌. തേനും വയമ്പും കൊടുക്കുന്നതുകൊണ്ട്‌ യാതെരു നേട്ടവും കുഞ്ഞിനുണ്ടാകുന്നില്ല.
അമ്മയ്‌ക്കും കുഞ്ഞിനും തകരാറൊന്നുമില്ലെങ്കില്‍ ഇരുവരെയും ഒരേ മുറിയില്‍ കിടത്തണം.

Related posts

പണത്തിനു പകരം ‘സെക്സ് വാടക’ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും

യുവാക്കളെ ഉടുമുണ്ടില്‍ കെട്ടി വലിച്ചിഴച്ചു; കൊല്ലത്തു നിന്നും വീണ്ടും ഗുണ്ടാ ആക്രമണ കേസ്

main desk

ലോക അവസാനം ഉണ്ടാകും, ഭൂമിയുടെ നശിക്കാൻ പോകുന്ന കാരണങ്ങൾ ഇങ്ങിനെ

subeditor

മോദി പ്രസംഗിക്കുന്നതിനിടെ വേദിക്ക് താഴെ തീപിടിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍; സുരക്ഷാവീഴ്ച

main desk

ക്യാൻസർ രോഗികളോട്‌ ശ്രീനിവാന് എന്താ കലിപ്പ്? 5കൊല്ലമെങ്കിൽ അത്രയും അവരും ജീവിക്കട്ടെ.

subeditor

പൂനം പാണ്ഡെ ജംഗിൾ ബൂബ്സ് പോസ്റ്റ് ചെയ്തു. മുതിർന്നവർക്ക് മാത്രമായി കാണാൻ

subeditor

ചിക്കന്‍പോക്‌സ് പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെയ്പില്ല

subeditor

പറഞ്ഞാല്‍ കേള്‍ക്കാത്ത കുസൃതികളെ നിലക്ക് നിര്‍ത്താന്‍ . … ഇതാ ഒരു മാര്‍ഗ്ഗം

നിങ്ങള്‍ക്ക് ബ്ലഡ് ക്യാന്‍സര്‍ വരുമോ? 7 പ്രാരംഭ ലക്ഷണങ്ങള്‍ ഇതാ

പ്രളയ ശേഷം വിചിത്ര പ്രതിഭാസങ്ങള്‍ ;പൊങ്ങിയും താഴ്ന്നും പോകുന്ന ഭൂമി

ഞാന്‍ ഇങ്ങനെ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കട്ടെ: സഭയുടെ വാണിങ് ലെറ്ററിന് സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം

pravasishabdam online sub editor

മെക്സിക്കോ കടൽ കരയിൽ നിന്നും സണ്ണി ലിയോണിന്‍റെ ചൂടൻ രംഗം, ഒപ്പം ഭർത്താവും

subeditor

അടിപൊളി സൂംബ ഡാൻസുമായി നവ്യയുടെ ഗ്ലാമർ പെർഫോമൻസ്

main desk

കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് കണ്ട ഇന്ത്യന്‍ പൈലറ്റിനെ യുഎസ് നാടുകടത്തി

നാട്ടിലുള്ള ഭാര്യമാര്‍ക്കായി ഗള്‍ഫില്‍ നിന്നും ഒരു പ്രവാസി ഭര്‍ത്താവിന്റെ ഉപദേശങ്ങള്‍

22കാരന്‌ ഗർഭിണിയേ പോലെ വയർ, ഓപ്പാറേഷൻ നടത്തിയപ്പോൾ…

subeditor

നഗ്നയായി നിന്ന് സെല്ഫിയെടുത്ത പെൺകുട്ടിക്ക് മൂക്ക് കണ്ടപ്പോൾ മനോവിഭ്രാന്തി

subeditor

ശിവസേനയുടെ അടിക്ക് പകരം മറൈൻ ഡ്രൈവിൽ ചുംബന സമരം