തിരുവനന്തപുരം/ പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടുത്തിരുന്നതിന്റെ പേരില്‍ ബെഞ്ച് വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പ് കേന്ദ്രം മേയര്‍ ആര്യ രാജേന്ദ്രന് സന്ദര്‍ശിച്ചു. നിലവിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അനധികൃതമായി നിര്‍മ്മിച്ചതാണെന്നും ഇത് പൊളിച്ച് കളഞ്ഞ് ആധുനിക സൗകര്യത്തോടെ പുതിയത് നിര്‍മ്മിക്കുമെന്നും ആര്യ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ഥികളെ മേയര്‍ അഭിനന്ദിച്ചു. അവര്‍ ഉപയോഗിച്ച് കൊണ്ടിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് നശിപ്പിച്ചത്. ഇത് തെറ്റായ നടപടിയാണെന്നും മേയര്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടാണ് ബസ് കാത്തിരിപ്പ് കേന്ദ്രം വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കുവാന് കഴിയുന്ന രീതിയിലാക്കിയത്. പെണ്‍കുട്ടികലും ആണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയുവനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് എന്ന് മനസ്സിലായതോടെ പ്രതിഷേധിക്കുകയായിരുന്നു.