Kerala News Top Stories

ഉന്നത ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചു പണിയുമായി പിണറായി സർക്കാർ …. ആറ് കളക്ടർമാർക്കും മാറ്റം

ഉന്നത ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ. കൊച്ചി മെട്രോ എംഡി മുതൽ 6 ജില്ലാകളക്ടർമാർക്ക് ഉള്‍പ്പെടെയാണ് സ്ഥാന ചലനം.

കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് (പിഎസ‌്‌യു) സെക്രട്ടറിയായി മാറ്റി നിയമിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനു സൈനിക ക്ഷേമ വകുപ്പ്, പ്രിന്‍റിങ് ആന്‍ഡ് സ്റ്റേഷനറി എന്നിവയുടെ അധിക ചുമതലയും, റാണി ജോര്‍ജിനു സാംസ്കാരിക സെക്രട്ടറി ചുമതലകള്‍ക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മനേജിങ് ഡയറക്ടറുടെ ചുമതല കൂടി നൽകാനും ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

എറണാകുളം കലക്ടര്‍ മുഹമ്മദ് സഫീറുല്ലയെ എസ്ജിഎസ്ടി വകുപ്പ് അഡീഷനല്‍ കമ്മീഷണറാക്കിയും, വിവരസാങ്കേതികവിദ്യാ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ അധിക ചുമതല നൽകുകയും ചെയ്തു.

കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍കര്‍ക്കു കാര്‍ഷിക വികസന – കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കും. ലാൻഡ് ബോര്‍ഡ് സെക്രട്ടറി സി.എ.ലതയെ ലാൻഡ് റവന്യൂ കമ്മിഷണറായി മാറ്റി നിയമിക്കും.

കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയെ ശുചിത്വമിഷന്‍ ഡയറക്ടറാക്കി. മലപ്പുറം കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറാക്കിയതിന് പുറമെ ലോട്ടറി വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി വഹിക്കും. ആലപ്പുഴ കലക്ടര്‍ എസ്.സുഹാസ് ആണ് എറണാകുളം കലക്ടർ. അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അദീല അബ്ദുല്ലയാണ് ആലപ്പുഴ കലക്ടർ.

ഹൗസിങ് കമ്മീഷണര്‍ ബി.അബ്ദുള്‍ നാസർ കൊല്ലം കലക്ടറാകും. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കിനെ മലപ്പുറം കലക്ടറായും പൊതുഭരണ ഡപ്യൂട്ടി സെക്രട്ടറി കെ.ഗോപാലകൃഷ്ണനെ തിരുവനന്തപുരം കലക്ടറായും മാറ്റി നിയമിക്കും. ഐ ആൻഡ് പിആര്‍ഡി ഡയറക്ടര്‍ ടി.വി.സുഭാഷ് ആണ് കണ്ണൂര്‍ കലക്ടർ.

അതേസമയം, 2018ലെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കുന്നതിന് പ്രത്യുത്ഥാനം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു.

ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 കോടി രൂപ അനുവദിക്കും. യുഎന്‍ഡിപിയുടെ സഹായം കൂടി ഉപയോഗിച്ചാണ് പ്രളയബാധിത ജില്ലകളില്‍ പദ്ധതി നടപ്പാക്കുക.

2018ലെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കുന്നതിന് പ്രത്യുത്ഥാനം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 കോടി രൂപ അനുവദിക്കും. യുഎന്‍ഡിപിയുടെ സഹായം കൂടി ഉപയോഗിച്ചാണ് പ്രളയബാധിത ജില്ലകളില്‍ പദ്ധതി നടപ്പാക്കുക.

വെള്ളപ്പൊക്കത്തിലോ ഉരുള്‍പൊട്ടലിലോ 15 ശതമാനത്തില്‍ കൂടുതല്‍ നാശം നേരിട്ട വീടുകളിലെ കുടുംബങ്ങള്‍ക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

കാന്‍സര്‍ രോഗികളുള്ള കുടുംബങ്ങള്‍, ഡയാലിസിസിനു വിധേയരാകുന്നവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള വിധവകള്‍ കുടുംബനാഥര്‍ ആയിട്ടുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കു പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഓരോ കുടുംബത്തിനും 25,000 രൂപയാണ് (ഒറ്റത്തവണ) അധിക സഹായമായി ലഭിക്കുക. മൊത്തം 7,300 കുടുംബങ്ങള്‍ക്കു പ്രയോജനപ്പെടും.

Related posts

ആന്‍ലിയയുടെ മരണ കാരണം ഡയറിയും പരാതിയും ജസ്റ്റിനും കുടുംബവും കണ്ടത്? ബംഗളൂരിവിലേക്ക് തിരിച്ച ആന്‍ലിയയുടെ മൃതദേഹം എങ്ങനെ ആലുവ പുഴയിലെത്തി; ദുരൂഹത നീക്കാന്‍ പോലീസ്

subeditor10

അമല പോള്‍ സര്‍ക്കാരിനെ വെട്ടിച്ചത് 20 ലക്ഷം രൂപ നികുതി

ബിജെപിയ്ക്ക് വോട്ട് ചെയ്യാത്തവരെ കരയിപ്പിക്കുമെന്ന പരസ്യഭീഷണയുമായി തോറ്റ മന്ത്രി

സംശയരോഗം; ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

subeditor10

നിര്‍ദ്ദേശം പാലിച്ചില്ല നരേന്ദ്ര മോഡിയുടെ ഓഫീസിന് ഹൈക്കോടതി 5,000 രൂപ പിഴ ചുമത്തി

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിറയെ സ്ത്രീകളുടെ വ്യാജനഗ്നദൃശ്യങ്ങള്‍, ഗ്രൂപ്പ് അംഗങ്ങളില്‍ ഒരാളുടെ അമ്മയുടെ ചിത്രം പങ്കുവെച്ചതിന്റെ പേരില്‍ നടന്ന ഏറ്റുമുട്ടലോടെ സംഭവം പുറത്തായി, സംഭവം തുറവൂരില്‍

subeditor10

തമിഴ്‌നാട്ടില്‍ ബസ് ലോറിക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു

കോൺഗ്രസിന്‍റെ അനുനയ ശ്രമങ്ങൾ പൊളിയുന്നു: തോമസ് മാഷിനെ വരുതിയിലാക്കാൻ ബിജെപി ശ്രമം

main desk

ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കും, പ്രഖ്യാപനം നീണ്ടുപോകുന്നത് ഉചിതമല്ലെന്ന്‌ സുധീരൻ

subeditor

കൊച്ചിയില്‍ ഏത് നിമിഷവും ഭീകരാക്രമണം ഉണ്ടായേക്കാം, ലങ്കയെ കുരുതിക്കളമാക്കിയ സഹ്രാന്‍ ഹാഷിമിന്റെ സംഘത്തിന്റെ അടുത്തലക്ഷ്യം കേരളമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

subeditor10

ഗാർലന്റിൽ കൊല്ലപ്പെട്ടത് ഫിനിക്സിൽ നിന്നും എത്തിയ ഭീകരർ

subeditor

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അവസരവാദ രാഷ്ട്രീയം പൊളിയുന്നു

subeditor