യുഎഇയിൽ പുതുതായി 2179 പേര്‍ക്ക് കൂടി കൊവിഡ്, ഇന്ന് മാത്രം ആറ് മരണം

അബുദാബി: പുതുതായി 2179 പേര്ക്ക് കൂടി യുഎഇയിൽ കൊവിഡ് സ്ഥിരീകരിച്ചു. അതോടൊപ്പംതന്നെ ചികിത്സയിലുണ്ടായിരുന്ന 2,151 പേരാണ് രോഗമുക്തി നേടിയത്. ആറ് പേര് 24 മണിക്കൂറിൽ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,54,412 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,89,423 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,68,828 പേര്‍ രോഗമുക്തരാവുകയും 1,710 പേര്‍ മരണപ്പെടുകയും ചെയ്തു.നിലവില്‍ 18,885 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.