പ്ര​വാ​സി​ക​ള്‍​ക്ക്​ തി​രി​ച്ച​ടി​യാ​യി പു​തി​യ നി​ബ​ന്ധ​ന​ക​ള്‍

മ​നാ​മ: ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ വ​രു​ന്ന​വ​ര്‍ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന കേ​ന്ദ്ര സര്‍ക്കാരിന്റെ പു​തി​യ നി​ര്‍​ദേ​ശം പ്ര​വാ​സി​ക​ള്‍​ക്ക്​ അ​പ്ര​തീ​ക്ഷി​ത ആ​ഘാ​ത​മാ​യി. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത കോ​വി​ഡ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ്​ വേ​ണ്ട​ത്. ഇ​ത്​ സു​വി​ധ പോ​ര്‍​ട്ട​ലി​ല്‍ അ​പ്​​ലോ​ഡ്​ ചെ​യ്​​ത്​ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ഹാ​ജ​രാ​ക്കി​യാ​ല്‍ മാ​ത്ര​മേ വി​മാ​ന​ത്തി​ല്‍ ക​യ​റാ​ന്‍ അ​നു​വ​ദി​ക്കൂ. ഇ​തി​ന്​ പു​റ​മെ, നാ​ട്ടി​ലെ​ത്തു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വെ​ച്ച്‌​ വീ​ണ്ടും കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക​ണം. ഇ​തി​നു​ള്ള പ​ണം യാ​ത്ര​ക്കാ​ര്‍ അ​ട​ക്ക​ണ​മെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.

ഫെ​ബ്രു​വ​രി 22 മു​ത​ല്‍ പു​തി​യ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ പ്ര​വാ​സി​ക​ളു​ടെ യാ​ത്ര ദു​ഷ്​​ക​ര​മാ​കും. ഇ​തു​വ​രെ ബ​ഹ്​​റൈ​നി​ല്‍​നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​തി​ന്​ ഇ​ത്ത​രം നി​ബ​ന്ധ​ന​ക​ളി​ല്ലാ​യി​രു​ന്നു. സു​വി​ധ വെ​ബ്​​സൈ​റ്റി​ല്‍ നാ​ട്ടി​ലെ വി​ലാ​സ​വും മ​റ്റ്​ വി​വ​ര​ങ്ങ​ളും ചേ​ര്‍​ക്കു​ക​യും ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​ഞ്ഞു​കൊ​ള്ളാ​മെ​ന്ന സ​ത്യ​വാ​ങ്​​മൂ​ലം ന​ല്‍​കു​ക​യും ചെ​യ്​​താ​ല്‍ മ​തി​യാ​യി​രു​ന്നു. നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലും കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നി​ല്ല. ഇ​തി​നാ​ണ്​ ഇ​പ്പോ​ള്‍ മാ​റ്റം വ​രു​ന്ന​ത്.

Loading...

​കൊ​റോ​ണ വൈറസിന്റെ പു​തി​യ വ​ക​ഭേ​ദം വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ നി​ബ​ന്ധ​ന​ക​ള്‍ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും പ്ര​വാ​സി​ക​ള്‍​ക്ക്​ മാ​ത്ര​മേ ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മാ​കു​ന്നു​ള്ളൂ എ​ന്നാ​ണ്​ പ്ര​വാ​സി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. നാ​ട്ടി​ല്‍ പ​ല സ്​​ഥ​ല​ങ്ങ​ളി​ലും വ​ന്‍ ആ​ള്‍​ക്കൂ​ട്ട​മു​ള്ള പ​രി​പാ​ടി​ക​ള്‍
അരങ്ങേറുമ്പോഴാണ്‌ പ്ര​വാ​സി​ക​ള്‍​ക്കു​മേ​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ചു​മ​ത്തു​ന്നതെന്നും അവര്‍ പറയുന്നു.