താര കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അഭിനയ രംഗത്തേക്ക്

സിനിമ കുടുംബത്തില്‍ നിന്നും മലയാളത്തിലേക്കു ഒരാള്‍ കൂടി എത്തുന്നു. മലയാളത്തിന്റെ എവര്‍ഗ്രീന്‍ ആക്ഷന്‍ നായിക വാണി വിശ്വനാഥിന്റെ സഹോദരി പുത്രിയാണ് അഭിനയ രംഗത്തേയ്ക്ക് ചുവടു വയ്ക്കുന്നത്. വര്‍ഷ വിശ്വനാഥ്. ഐന എന്ന ചിത്രത്തിലൂടെയാണ് ഈ കൊച്ചു കലാകാരി എത്തുന്നത്.

തൃശൂര്‍ സെവന്‍ത്‌ഡെ അഡ്വന്റിസ്റ്റ് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് വര്‍ഷ. . സുന്ദര്‍ എല്ലാര്‍ സംവിധാനം ചെയ്തു നെപ്പോളിയനും നന്ദിനിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഐന എന്ന ചിത്രത്തിലൂടെയാണ് വര്‍ഷ അഭിനയ കലയിലേക്കു ആദ്യ ചുവടുവെക്കുന്നത്.

Top