ജെസിബിയുടെ കൈകളില്‍ വിവാഹാഘോഷം, നടുവും തല്ലി താഴെ വീണ് വരനും വധുവും

Loading...

ന്യൂജന്‍ വിവാഹങ്ങള്‍ക്ക് മോടി കൂട്ടാനായി പലതരം പരീക്ഷണങ്ങളും അരങ്ങേറാറുണ്ട്. ആനപ്പുറത്ത് കയറിയും ബുള്ളറ്റില്‍ യാത്രചെയ്തുമൊക്കെ കല്ല്യാണ ചെറുക്കനും പെണ്ണും എത്തുന്നത് ഇന്ന് സ്വാഭാവികമാണ്. എന്നാല്‍, ചിലപ്പോഴൊക്കെ ഇത്തരത്തിലെ ആഘോഷങ്ങള്‍ വിമര്‍ശിക്കപ്പെടാറും അപകടം വരുത്തിവെക്കാറുമുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

ജെസിബിയുടെ കൈകളില്‍ ഇരുന്ന് വിവാഹവിരുന്ന് ആഘോഷിക്കുകയാണ് കല്ല്യാണചെറുക്കനും പെണ്ണും. പെട്ടെന്ന് ജെസിബിക്കൈ താഴോട്ട് തിരിയുകയും ചെക്കനും പെണ്ണും നടുവും തല്ലി താഴെ വീഴുന്നതുമാണ് വിഡിയോയില്‍. നമ്മുടെ നാട്ടിലല്ല വിദേശത്താണ് സംഭവം. എന്തായാലും വീഴ്ച നല്ല ഉയരത്തില്‍ നിന്നായതിനാല്‍ കല്ല്യാണ ചെറുക്കനും പെണ്ണിനും സാരമായ പരുക്കേറ്റിരിക്കാന്‍ സാധ്യത കൂടുതലാണ്.

Loading...