ഫ്രിഡ്ജ്, ടി.വി തുടങ്ങി 88 ഉൽപന്നങ്ങളുടെ നികുതി കുറച്ചു

ന്യൂഡൽഹി :  ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീൻ ഉൾപ്പെടെ 88 ഉൽപന്നങ്ങളുടെ നികുതി കുറച്ച് ജിഎസ്ടി കൗൺസിൽ. മിക്ക ഗാർഹികോപകരണങ്ങളുടെയും നികുതി 28ൽ നിന്ന് 18 ശതമാനമാക്കി  ജൂലൈ 27 മുതൽ പുതുക്കിയ നികുതിനിരക്ക് പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ജിഎസ്ടി കൗൺസിലിന്റെ 28–ാം യോഗത്തിലാണു സുപ്രധാന തീരുമാനങ്ങളെടുത്തത്. പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഉൽപന്നങ്ങളുടെ നികുതിനിരക്ക് പരിഷ്കരിക്കാൻ കേന്ദ്രം തയാറായത്. .

ജിഎസ്ടിയിൽനിന്ന് ഒഴിവായവ:

Loading...

∙ സാനിറ്ററി നാപ്കിൻ
∙ വിലകൂടിയ കല്ലുകളില്ലാത്ത രാഖി
∙ മാർബിളിലും കല്ലിലും മരത്തിലുമുള്ള വിഗ്രഹങ്ങൾ
∙ പ്രമുഖരുടെ സ്മരണാർഥമുള്ള നാണയങ്ങൾ
∙ സംസ്കരിച്ചു പായ്ക്കറ്റിലാക്കിയ പാൽ
∙ ചൂലിനുള്ള പുല്ല്
∙ കയർപിത്ത് കംപോസ്റ്റ്

ജിഎസ്ടി നിരക്ക് കുറച്ചവ:

∙ വാഷിങ് മെഷീൻ
∙ റഫ്രിജറേറ്റർ
∙ ഫ്രീസർ
∙ ചെറിയ ടിവി
∙ വാക്യൂം ക്ളീനർ
∙ വിഡിയോ ഗെയിം
∙ ക്രെയിൻ ലോറി
∙ മിക്സർ ഗ്രൈൻഡർ
∙ ഹെയർ ഡ്രയർ
∙ ഷേവർ
∙ കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന റബർ റോളർ
∙ സ്റ്റോറെജ് വാട്ടർ ഹീറ്റർ
∙ ലിഥിയം അയോൺ ബാറ്ററി
∙ പെയിന്റ്
∙ തേപ്പുപെട്ടി
∙ ഹാൻഡ് ബാഗ്
∙ ജ്വല്ലറി ബോക്സ്
∙ അലങ്കാരപ്പണിയുള്ള കണ്ണാടി
∙ കരകൗശല ഉൽപന്നങ്ങൾ
∙ വാർ‍ണിഷ്
∙ ഇനാമൽ
∙ സുഗന്ധദ്രവ്യങ്ങൾ
∙ ടോയ്‌ലറ്റ് സ്പ്രേ
∙ വാട്ടർ കൂളർ
∙ തുകൽ ഉൽപന്നങ്ങൾ
∙ മണ്ണെണ്ണ പ്രഷർ സ്റ്റവ്
∙ മുള കൊണ്ടുള്ള തറവിരി
∙ ഗ്ളാസ് പ്രതിമകൾ