നിങ്ങള്‍ ഒരു എയര്‍പോര്‍ട്ട് യാത്രക്കാരനാണോ? എങ്കിലിതാ ഒരു സന്തോഷവാര്‍ത്ത, മികച്ച ഓഫറുകള്‍ ഒരുക്കികൊണ്ട് ബഡി കാബ് കാള്‍ ടാക്‌സി എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍ സര്‍വീസ് കൊച്ചിയില്‍ ആരംഭിച്ചിരിക്കുന്നു. ഇഷ്ടമുള്ള വാഹനം, മിതമായ നിരക്ക് പിന്നെ സംതൃപ്തി നല്കുന്ന യാത്രാനുഭവം, ഇതാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്.

എയര്‍പോര്‍ട്ട് യാത്രകളെക്കുറിച്ച് ചോദിച്ചാല്‍ പലര്‍ക്കും അത്ര നല്ല അനുഭവങ്ങളല്ല പങ്കുവേക്കാനുള്ളത്. കൃത്യനിഷ്ടയില്ലാത്ത ഡ്രൈവര്‍മാര്‍, ഒരു നിലക്കും വിട്ടുവീഴ്ച്ച ചെയ്യാത്ത വിലപേശല്‍, പരുക്കന്‍ ഡ്രൈവിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ എയര്‍പോര്‍ട്ട് യാത്രക്കാരുടെ സ്ഥിരം തലവേദനയാണ്. ഈയൊരു സാഹചര്യത്തിനു മാറ്റം പകര്ന്നു കൊണ്ടാണ് ബഡി കാബ് (BuddyCab.in) നിരത്തിലെത്തുന്നത്. ഇനി നിങ്ങളുടെ കൊച്ചി എയര്‍പോര്‍ട്ട് യാത്ര ഒരു സുഖകരമായ അനുഭവമായിരിക്കുമെന്നതില്‍ സംശയം വേണ്ട.

Loading...

buddy-cab-taxi

ബഡി കാബ് സ്വന്തം വാഹനങ്ങളാണ് എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍ സര്‍വീസ് വേളകളില്‍ ഉപയോഗിക്കുന്നത്. ഓരോ വാഹനത്തിലും മികച്ച പ്രവര്ത്തി പരിചയമുള്ള നല്ല പെരുമാറ്റരീതിയുള്ള ഡ്രൈവര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. യാത്രക്കാരുടെ സംത്രിപ്തിയാണ് കമ്പനി ലക്ഷ്യമിടുന്നത്, ആയതിനാല്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതിലോ വാഹനങ്ങളുടെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിലോ ഒരു നിലക്കുള്ള വിട്ടുവീഴ്ച്ചക്കും കമ്പനി തയ്യാറല്ല.

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ബഡി കാബ് ജി പി എസ് ഘടിപ്പിച്ച വാഹനങ്ങളാണ് ഓരോ യാത്രയിലും ഉപയോഗിക്കുന്നത്. കൃത്യവും സുരക്ഷിതവുമായ യാത്ര സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് നിങ്ങളുടെ വിരല്‍തുമ്പില്‍തന്നെ നിയന്ത്രിക്കാന്‍ പറ്റും എന്നത് തികച്ചും ഒരാശ്വാസം തന്നെയായിരിക്കും. തങ്ങളുടെ പ്രിയപ്പെട്ടവരേ തനിച്ചു യാത്രയാക്കേണ്ട അവസരത്തിലും, രാത്രികാല യാത്രാവേളകളിലും ജി പി എസ് സംവിധാനം (GPS Tracking) വഴി വാഹനത്തിന്റെ ഓരോ നീക്കവും മനസ്സിലാക്കി നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പുവരുത്താവുന്നതാണ്.

കാബ് ബുക്ക് ചെയ്യുന്നതിനു മുന്പ്തന്നെ നിങ്ങളുടെ പിക്കപ്പ് പോയിന്റില്‍ നിന്നും കൊച്ചി എയര്‍പോര്‍ട്ടിലേക്ക് തിരഞ്ഞെടുത്ത വാഹനത്തിനു എത്ര ചാര്‍ജ് ഈടാക്കുമെന്ന് മനസ്സിലാക്കാന്‍ സാധിക്കും, എന്നുവെച്ചാല്‍ നിരക്കില്‍ സംത്രിപ്തരാണേല്‍ മാത്രം നിങ്ങള്‍ക്ക് കാബ് ബുക്ക് ചെയ്യാനുള്ള സൗകര്യം കമ്പനി പ്രധാനംചെയ്യുന്നു. കൂടാതെ കൂപ്പണ്‍ കോഡ് മുഖേന നിരവധി ഓഫറുകള്‍ വേറെയും യാത്രക്കാര്‍ക്ക് വേണ്ടി ബഡി കാബ് ഒരുക്കിയിരിക്കുന്നു.

ഇനിയുള്ള നിങ്ങളുടെ കൊച്ചി എയര്‍പോര്‍ട്ട് യാത്ര ബുക്ക് ചെയ്യുന്നതിനും, ബഡി കാബ് ടാക്‌സി സേവനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും കമ്പനി വെബ്‌സൈറ്റ് (BuddyCab.in Taxi from Cochin Airport) സന്ദര്‍ശിക്കുകയോ, +91 7356565757 എന്ന നമ്പരില്‍ വിളിച്ചു അന്വേഷിക്കുകയോ ചെയ്യാവുന്നതാണ്.