പാകിസ്ഥാനിൽ പട്ടിണിയും പരിവട്ടവും, കശ്മീർ ഉയർത്തിക്കാട്ടുന്നത് ജനശ്രദ്ധ തിരിക്കാൻ

കാശ്മീരിനെ മറയാക്കി ഇമ്രാൻ ഒളിപ്പിക്കുന്നത് രാജ്യത്തെ പട്ടിണിയും പരിവട്ടവും. പാകിസ്ഥാന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ വളരെ പരിതാപമാണ്. ഇന്ത്യയ്‌ക്കെതിരെ പൊതുജനത്തിന്റെ ദേശീയത ഊതിക്കത്തിച്ച് നാട്ടിലെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കുവാനുള്ള ഇമ്രാൻ ഖാന്റെ ശ്രമങ്ങൾ ചില മാദ്ധ്യമങ്ങളെങ്കിലും തുറന്നു കാട്ടുന്നുണ്ട്

നവാസ് ഷെരീഫിന്റെ ഭരണകാലത്തെ നട്ടെല്ല് തകർന്ന പാക് സമ്പദ് വ്യവസ്ഥയെ അധികാരത്തിലേറിയാൽ ഉടൻ മെച്ചപ്പെടുത്തി പാകിസ്ഥാനെ പഴയകാല പ്രൗഢിയിലേക്ക് എത്തിക്കുമെന്ന വാഗ്ദാനം നൽകിയാണ് ഇമ്രാൻ ഖാൻ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

Loading...

എന്നാൽ 2018 ആഗസ്റ്റിൽ അധികാരമേറ്റ് വർഷമൊന്നായിട്ടും പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ മുൻ വർഷത്തേക്കാൾ താഴേക്ക് പതിക്കുന്ന കാഴ്ചയാണ് കാണാനായത്.

സൈനിക മേധാവികളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഇമ്രാന് പക്ഷേ പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങളെ നേരിടാൻ കാശ്മീർ വിഷയം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്.

പാക് കറൻസിയായ പാകിസ്ഥാനി റുപ്പിയും വൻ തളർച്ചയാണ് നേരിടുന്നത്. ഡോളറിനെതിരെ കറൻസിയുടെ മൂല്യശോഷണത്തിൽ വൻ വർദ്ധനവാണ് ഈ സാമ്പത്തിക വർഷത്തിലുണ്ടായത്.