കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന് ആവശ്യം; കർണാടക കോൺഗ്രസിൽ ഡി.കെ ശിവകുമാറിനെതിരെ പുതിയ നീക്കം

കർണാടക കോൺഗ്രസിൽ ഡി.കെ ശിവകുമാറിനെതിരെ പുതിയ നീക്കം. കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യവുമായി സിദ്ധരാമയ്യ പക്ഷത്തുള്ള മന്ത്രിമാർ. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളിൽ നിന്ന് ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് ഹൈക്കമാൻഡിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിമാരുടെ ആവശ്യത്തിൽ ഡി.കെ ശിവകുമാറിന് അതൃപ്തിയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന നിലപാടിലാണ് സിദ്ധരാമയ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡികെ ശിവകുമാറിനാണെന്ന് സിദ്ധരാമയ്യ പക്ഷത്തുള്ള ചില മന്ത്രിമാർ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

Loading...