സെക്‌സ് കൂടുതല്‍ ആസ്വദിക്കുക ഇത്തരക്കാർ; പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ

സെക്‌സിനെ കുറിച്ചുള്ള പുതിയ പഠനമാണ് ഏവരെയും അമ്പരപ്പിക്കുന്നത്. മെലിഞ്ഞ പുരുഷന്മാരാണോ തടിച്ച പുകരുഷന്മാരാണോ സെക്‌സ് നന്നായി ആസ്വദിക്കുന്നത് എന്നതാണ് പുതിയ പഠനം. മെലിഞ്ഞ പുരുഷന്മാര്‍ തടിച്ചവരേക്കാള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് കുറവാണെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. അമിതമായി ഭാരമുള്ള പുരുഷന്മാരോ അല്ലെങ്കില്‍ ഉയര്‍ന്ന ബി എം ഐ ഉള്ളവരോ ആയിട്ടുള്ള പുരുഷന്മാര്‍ ഭാരം കുറഞ്ഞവരേക്കാള്‍ കൂടുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്ന് പഠനത്തില്‍ പറയുന്നു.

യു കെയിലെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും ഗവേഷകരുമാണ് പഠനം നടത്തിയത്. ഈ പഠനത്തിലാണ് വ്യത്യസ്തമായ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. അയ്യായിരും പുരുഷന്മാരിലാണ് പഠനം നടത്തിയത്. PLOS One ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിശയകരമെന്നു പറയട്ടെ, കൂടുതല്‍ ഭാരമുള്ള പുരുഷന്മാര്‍ക്ക് മെലിഞ്ഞ പുരുഷന്മാരേക്കാള്‍ ശരീരപ്രശ്‌നങ്ങള്‍ കുറവാണ്. ഇത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസം നല്‍കിയെന്ന് പഠനത്തില്‍ പറയുന്നു.

Loading...

അമിതഭാരമുള്ള സ്ത്രീകളും മെലിഞ്ഞ സ്ത്രീകളെക്കാള്‍ 16 ശതമാനം കൂടുതല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. അമിതവണ്ണമുള്ള ആളുകള്‍ സന്തോഷകരവും സംതൃപ്തികരവുമായ ബന്ധത്തിലായിരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകനായ ഡോ. ലീ സ്മിത്ത് പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ പാടുപെടുന്ന ധാരാളം ആളുകള്‍ക്ക് ഈ വാര്‍ത്ത ആശ്വാസമായിരിക്കാം. അമിതഭാരമുള്ള ആളുകള്‍ അല്ലെങ്കില്‍ ഉയര്‍ന്ന ബി എം ഐ ഉള്ള ആളുകള്‍ ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്നാണ് മറ്റ് പഠനങ്ങള്‍ പറയുന്നത്.