ചുറ്റും നടക്കുന്ന കാര്യങ്ങള്‍ മരിച്ചാലും അറിയാമെന്ന കണ്ടെത്തലുമായി ഗവേഷകര്‍

നമുക്ക് അറിവുള്ളത് പോലെ മരണം ശാശ്വതമായ കാര്യമാണ്. ശാസ്ത്ര ലോകത്തിന് മരണത്തെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മരിച്ചതിന് ശേഷം നമ്മുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് പറയുകയാണ് ന്യൂയോര്‍ക്കിലെ ഒരു കൂട്ടം ഗവേഷകര്‍.

ന്യൂയോര്‍ക്ക് സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഞെട്ടിക്കുന്ന ഒരു കണ്ടെത്തല്‍ നടത്തിയത്. ഹൃദയം നിലച്ചാലും മരണത്തിന് ശേഷവും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് പഠനത്തില്‍ പറയുന്നത്.

Loading...

തലച്ചോര്‍ കുറച്ചു നേരത്തേക്ക് പ്രവര്‍ത്തന ക്ഷമമായിരിക്കുമെന്നും ഈ സമയം പുറത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ അറിയാന്‍ കഴിയും. പ്രിയപ്പെട്ടവര്‍ തനിക്ക് വേണ്ടി കരയുന്നത് കേട്ടു കൊണ്ടാണ് ഒരു വ്യക്തി മരണത്തിലേക്ക് പോവുകയെന്നും അവര്‍ പറയുന്നു.
ഡോക്ടര്‍ സാം പര്‍ണിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഹാര്‍ട്ട് അറ്റാക്ക് മൂലം മരിച്ചവരുടെ തലച്ചോറുകള്‍ പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. ഹൃദയാഘാതത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വ്യക്തികളുടെ വെളിപ്പെടുത്തലാണ് ഇത്തരമൊരു പഠനത്തിന് കാരണമായതെന്ന് ഡോക്ടര്‍ പറയുന്നു