ആശങ്കയായി കൊറോണ വൈറസിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് ഇന്ത്യ-യുകെ വൈറസുകളുടെ സംയുക്ത ഇനം

വിയറ്റ്‌നാമില്‍ വായുവിലൂടെ അതിവേഗം പടരുന്ന കൊറോണ വൈറസ് വകേഭദം കണ്ടെത്തി.ഇന്ത്യ, യു.കെ കൊറോണ വൈറസ് വകഭേദങ്ങളുടെ സങ്കരയിനമാണ് ഇപ്പോള്‍ വിയറ്റ്‌നാമില്‍ കണ്ടെത്തിയിരിക്കുന്നത്. വിയറ്റ്‌നാം ആരോഗ്യമന്ത്രി നുയിന്‍ താന്‍ഹ് ലോങാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയ വിവരം അറിയിച്ചത്. അതിവേഗം പടരുന്ന ഈ വൈറസ് കൂടുതല്‍ അപകടകാരിയാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

വിയ്റ്റനാമില്‍ കണ്ടെത്തിയ പുതിയ വൈറസ് വകഭേദത്തിന് യു.കെയിലും ഇന്ത്യയിലും പടര്‍ന്ന വൈറസിന്റെ ചില സവിശേഷതകളുണ്ട്. കഴിഞ്ഞ വര്‍ഷം കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച വിയ്റ്റനാമില്‍ രോഗികളുടെ എണ്ണം ഉയരുകയാണ്.നിലവില്‍ 6,856 പേര്‍ക്കാണ് വിയ്റ്റനാമില്‍ കോവിഡ് ബാധിച്ചത്. 47 പേര്‍ രോഗം മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്.

Loading...