ഗര്‍ഭ നിരോധന ഉറകള്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത് ഇത്തരക്കാര്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷ സ്വീകരിക്കണമെന്ന് പല നിര്‍ദേശങ്ങളും പലരും നല്‍കാറുണ്ട്. അനാവശ്യ ഗര്‍ഭ ധാരണം ഉഴിവാക്കാനും രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സുരക്ഷിതമായ ശാരീരിക ബന്ധം സഹായകമാകും. സുരക്ഷിതമായ ശാരീരിക ബന്ധത്തിന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഗര്‍ഭ നിരോധ ഉറകള്‍ അധവാ കോണ്ടമാണ്. എന്നാല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പലരും ഇത്തരം ഗര്‍ഭ നിരോധ ഉറകള്‍ ഒഴിവാക്കാറുണ്ടെന്നാണ് പുതിയ പഠന ഫലങ്ങള്‍ നല്‍കുന്ന സൂചന.

മെക്ക് മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി’യില്‍ നിന്നുമുള്ള ഏതാനും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തില്‍ ഒറു വിവരം പുറത്തു വന്നത്. ദമ്പതികള്‍, ലിവിംഗ് ടുഗദര്‍ ബന്ധങ്ങളുമായി മുന്നോട്ട് പോകുന്നവര്‍ എന്നിവരാണ് പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ ഗര്‍ഭ നിരോധ ഉറ ഉപയോഗിക്കാന്‍ മടി കാട്ടുന്നത്. പങ്കാളിയോട് അങ്ങേയറ്റം വിശ്വാസം ഉള്ളതു കൊണ്ടാണ് ഇവര്‍ ശാരീരിക ബന്ധത്തില്‍ ഗര്‍ഭ നിരോധന ഉറയെ അവഗണിക്കുന്നത്. എന്നാല്‍ എല്ലായ്‌പോഴും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭ നിരോധ ഉറ ഉപയോഗിക്കുന്ന ഒരു കൂട്ടര്‍ ഉണ്ട്. ഒറ്റ തവണയുള്ള ശാരീരിക ബന്ധം (വണ്‍ നൈറ്റ് സ്റ്റാന്‍ഡ്), പെട്ടെന്നുള്ള ശാരീരിക ബന്ധം എന്നിവയില്‍ ഏര്‍പ്പെടുന്നവരാണ് കോണ്ടം ഏറ്റവും കൂടുതലായി ഉപയോഗിക്കുക.

Loading...

പങ്കാളിയെ അത്രയ്ക്ക് വിശ്വസിക്കാന്‍ കഴിയാത്തതാണ് ഇവര്‍ ഉറകള്‍ ഉപയോഗിക്കാനുള്ള പ്രധാന കാരണം. തങ്ങള്‍ക്ക് അധികം പരിചയം ഇല്ലാത്ത പങ്കാളിയുമായി ബന്ധപ്പെടുമ്പോള്‍ രോഗങ്ങള്‍ പകരാനും ഗര്‍ഭം ധരിക്കാനുമുള്ള സാദ്ധ്യത ഉണ്ടെന്നും ഇവര്‍ ഭയപ്പെടുന്നു. ആകെ ഗര്‍ഭ നിരോധന ഉറ ഉപയോഗിക്കുന്നവരില്‍ 85 ശതമാനം പേരും ഇത്തരത്തില്‍ ഉള്ളവരാണെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം ഓണ്‍ലൈന്‍ വഴി ഗര്‍ഭനിരോധന ഉറ (കോണ്ടം) വില്‍പ്പന കൂടുതലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മലപ്പുറവും എറണാകുളവും. പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറു നഗരങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് മൂലം ഓണ്‍ലൈന്‍ കോണ്ടം വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കടകളില്‍ കോണ്ടങ്ങളുടെ വൈവിധ്യങ്ങള്‍ ലഭ്യമല്ലാത്തതും നേരിട്ട് വാങ്ങാനുള്ള മടിയുമാണ് കൂടുതല്‍ ആളുകളെ ഓണ്‍ലൈന്‍ പര്‍ച്ചേസിലേക്ക് ആകര്‍ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടുകളിലെ സ്വകാര്യതയും ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്ന് കോണ്ടം വാങ്ങുന്നതിന് കാരണമാകുന്നുണ്ട്. ഓണ്‍ലൈനില്‍ ?ഗര്‍ഭനിരോധന ഉറയ്ക്കായുള്ള പത്ത് ഓര്‍ഡറുകളില്‍ എട്ട് എണ്ണവും മലപ്പുറവും എറണാകുളവും പോലുള്ള നഗരങ്ങളില്‍ നിന്നാണ്. ലൈംഗിക കാര്യങ്ങളില്‍ ഇന്ത്യക്കാര്‍ പുലര്‍ത്തുന്ന മടിയും കടകളില്‍ നിന്ന് കോണ്ടം വാങ്ങിക്കുന്നതില്‍ നിന്ന് ആളുകളെ വിലക്കുന്നതായി സ്‌നാപ്ഡീല്‍ വക്താവ് പറഞ്ഞു

ലഭിക്കുന്ന 56 ശതമനം ഓര്‍ഡറുകളും ഇന്ത്യയുടെ മെട്രോ, ഇതര നഗരങ്ങളിളില്‍നിന്നുമാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ദേശീയ എയിഡ്‌സ് ദിനത്തിന് കോണ്ടം വില്‍പ്പനയില്‍നിന്നും ലഭിക്കുന്ന വരുമാനത്തിന്റ് ഒരു ഭാഗം സ്‌നാപ് ഡീല്‍ നല്‍കാറുണ്ട്. ഇതിന്റെ ഭാഗമായാണ് സ്‌നാപ്ഡീല്‍ കണക്കുകള്‍ പുറത്തുവിട്ടത്. 2018 മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള കോണ്ടം വില്‍പ്പനയില്‍ 30 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ടയര്‍ 3 വിഭാഗത്തില്‍പ്പെട്ട നഗരങ്ങളായ, എറണാകുളം, ഇംഫാല്‍, ഹിസാര്‍, ഉദയ്പൂര്‍, ഷില്ലോങ്, കാണ്‍പൂര്‍, അഹമ്മദ്‌നഗര്‍ എന്നിവിടങ്ങളില്‍നിന്നുമാണ് പത്തില്‍ എട്ട് ഓര്‍ഡറുകളും ലഭിക്കുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി കോണ്ടം വാങ്ങാനുള്ള ആളുകളുടെ മടിയണ് ഓണ്‍ലൈന്‍ വഴിയുള്ള കോണ്ടം വില്‍പ്പന വര്‍ധിപ്പിക്കുന്നത്. സ്വകാര്യവും സുരാക്ഷിതവുമായ വില്‍പ്പന ഉറപ്പു വരുത്തുന്നതിനാലാണ് ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ വഴി കോണ്ടം വാങ്ങാന്‍ ആളുകള്‍ തയ്യാറാവുന്നത് എന്ന് സ്‌നാപ്ഡീല്‍ വക്താവ് പറഞ്ഞു. ഡ്യുറെക്‌സ്, കാമസൂത്ര, കോഹിനൂര്‍, മാന്‍ഫോഴ്‌സ് എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഓണ്‍ലൈനില്‍ ആവശ്യക്കാര്‍ അധികവും.