പുതിയൊരു വൈറസിനെക്കൂടി ചൈനയില്‍ കണ്ടെത്തി: ഇപ്പോഴുള്ള ഒരു വാക്‌സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നല്‍കില്ല: മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും മുന്നറിയിപ്പ്

ബീജിംഗ്: ലോകരാജ്യങ്ങൾ ചൈനയിൽ നിന്നും തൊടുത്തുവിട്ട കൊറോണ വൈറസിൽ ഇതുവരെ മുക്തിനേടിയിട്ടില്ല. കൊറോണ ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും ജനജീവിതത്തെയും തകിടം മറിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണയിൽ നിന്നും ലോകം എന്ന് പൂർണ്ണമായി മുക്തിനേടുമെന്ന്ഒരു ഉത്തരം കണ്ടെത്താൻ ഇതുവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല.

ഇതിന് പിന്നാലെയാണ് ചൈനയിൽ നിന്നും ഞെട്ടപ്പിക്കുന്ന മറ്റൊരു വൈറസിന്റെ വാർത്തകൂടി പുറത്തുവരുന്നത്. മനുഷ്യരില്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു വൈറസിനെക്കൂടി ചൈനയില്‍ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ കണ്ടെത്താത്ത പുതിയൊരിനം പന്നിപ്പനി വൈറസിനെയാണ് തിരിച്ചറിഞ്ഞതെന്ന് ചൈനീസ് ഗവേഷകര്‍ അറിയിച്ചു. 2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്.

Loading...

കൊവിഡ് 19 ലോകമാകെ പടര്‍ന്ന് പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് മറ്റൊരു വൈറസിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചത്. ഇപ്പോഴുള്ള ഒരു വാക്‌സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നല്‍കില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. കൊറോണ വൈറസിനെ പോലെ തന്നെ മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.