ന്യുമോണിയ തടയും; കുട്ടികൾക്ക് പുതിയ വാക്സിൻ നൽകാൻ തീരുമാനം

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരം​ഗം പടിവാതിൽക്കൽ നിൽക്കെ കുട്ടികളിൽ വൈറസ് ബാധയേൽക്കുമോയെന്ന ആശങ്കയിലാണ് രാജ്യം.അത്തരത്തിലുള്ള റിപ്പോർട്ടുകളാമ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. അതേസമയം കുട്ടികൾക്ക് ന്യുമോണിയ തടയുന്നതിന് പുതിയ വാക്സിൻ നൽകാൻ തീരുമാനം ആയി. ന്യുമോണിയ മരണങ്ങൾ തടയാൻ കുട്ടികൾക്ക് ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ നൽകാൻ സർക്കാർ നിർദ്ദേശം.

കുട്ടികളിലെ ഗുരുതര ന്യുമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പായാണ് ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ.കോവിഡ് മൂന്നാം തരംഗത്തിൽ കുട്ടികളെ കൂടുതൽ ബാധിച്ചേക്കുമെന്നതിനാൽ, കുട്ടികളിലെ ന്യുമോണിയ ബാധ തടയാനാണ് ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ കുട്ടികൾക്ക് വിതരണം ചെയ്യാൻ അനുമതി നൽകിയത്. കേന്ദ്ര സർക്കാർ നൽകുന്ന ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സീനാണ് വിതരണം ചെയ്യുക.

Loading...