കോട്ടയം. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്. ഇപ്പോള്‍ പുറത്തിറക്കിയ സര്‍വ്വേ പ്രകാരം നാട്ടില്‍ മനുഷ്യര്‍ക്ക് താമസിക്കാനാവില്ലെന്നും വന്യമൃഗങ്ങള്‍ മാത്രം അവശേഷിക്കുമെന്നും ജനപക്ഷം പിസി ജോര്‍ജ് പറയുന്നു. കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് എന്നത് സമ്പന്നരാഷ്ട്രങ്ങളിലുള്ളവര്‍ക്ക് പാവങ്ങളെ പറ്റിക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ഫണ്ട് വാങ്ങി കേരളത്തെ എന്തിനാണ് വനഭൂമിയാക്കി മാറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇടുക്കി ജില്ലയിലെ 72.44 ശതമാനവും ഔദ്യോഗിക വനമാണ്. ഈ വനഭൂമിയില്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്നതിനര്‍ഥം 31 വില്ലേജുകളില്‍ താമസിക്കുന്ന ജനങ്ങള്‍ ഇല്ലാതാവുന്നു എന്നാണ്. ചുരുക്കത്തില്‍ മനുഷ്യവാസമില്ലാത്ത, കടുവയുടെയും ആനയുടെയും കാട്ടുപന്നിയുടെയും മാത്രം സ്ഥലമായി ഇടുക്കി മാറും.
ഇത് അനുവദിച്ചു കൊടുക്കാനാവില്ല. 600 കിലോമീറ്റര്‍ നീളവും 67 കിലോമീറ്റര്‍ ശരാശരി വീതിയുമുള്ള കേരളത്തില്‍ നിലവില്‍ 3 കോടി 60 ലക്ഷം ജനങ്ങളുണ്ട്. ഇത്രയും ജനം താമസിക്കേണ്ട ഈ കൊച്ചുസ്ഥലത്ത് ഇപ്പോള്‍ തന്നെ 31 ശതമാനം വനമാണ്. ഇനിയും വനഭൂമി കൂട്ടാന്‍ അനുവദിക്കണോ എന്നും അദ്ദേഹം ചോദിക്കുന്നു.
കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് എന്നത് സമ്പന്നരാഷ്ട്രങ്ങളിലുള്ളവര്‍ക്ക് പാവങ്ങളെ പറ്റിക്കാനുള്ള ഒരു ഉപാധി മാത്രമാണ്. ഈ ഫണ്ട് വാങ്ങി നമ്മള് കേരളം എന്തിനാണ് വനഭൂമിയാക്കി മാറ്റുന്നത് ഈ വര്‍ഷം മാത്രം 1000 കോടി രൂപ കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ടായി വാങ്ങിയിട്ടുണ്ട് കേരളത്തിലെ വനംവകുപ്പ്. ഇത് എന്തിനു വേണ്ടിയാണ് ചെലവഴിച്ചതെന്ന് ആര്‍ക്കും അറിയില്ല.