ജീവന്‍ നഷ്ടപ്പെട്ട നവജാത ശിശുവിനെ മറവ് ചെയ്യാനായി കുഴിയെടുത്തപ്പോള്‍ കണ്ട കാഴ്ചയില്‍ ഞെട്ടി ഏവരും

ജീവന്‍ നഷ്ടപ്പെട്ട നവജാത ശിശുവിനെ മറവ് ചെയ്യാനായി കുഴിയെടുത്തപ്പോള്‍ ദമ്പതികളും മറ്റുള്ളവരും ഞെട്ടി. മണ്ണിനടിയില്‍ നിന്നും ഒരു മണ്‍കുടമാണ് ലഭിച്ചത്. കുടത്തിനുള്ളില്‍ ജീവനുള്ള മറ്റൊരു പെണ്‍കുഞ്ഞായിരുന്നു. യുപിയിലെ ബറേലിയിലാണ് സംഭവം. ഹിതേഷ് കുമാര്‍ സിരോഹി-വൈശാലി ദമ്ബതികളുടെ കുഞ്ഞാണ് മാസം തികയും മുമ്പ് പ്രസവത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

വൈശാലിയെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം പൂര്‍ണ വളര്‍ച്ചയെത്താത്ത പെണ്‍കുഞ്ഞിന് വൈശാലി ജന്മം നല്‍കി. എന്നാല്‍ മിനിറ്റുകള്‍ മാത്രമായിരുന്നു ജീവന്‍. തുടര്‍ന്ന ശിശുവിന്റെ മൃതദേഹം മറവ് ചെയ്യാനായി മൂന്നടി താഴ്ചയില്‍ കുഴിയെടുത്തപ്പോഴാണ് ഏവരും ഞെട്ടിയത്. മണ്‍കുടമായിരുന്നു മണ്ണിനടിയിലുണ്ടായിരുന്നത്. മണ്‍കുടത്തില്‍ ഒരു പെണ്‍കുഞ്ഞു. കുട്ടിക്ക് പാല്‍ നല്‍കുകയും ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

Loading...

ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തതായി സിറ്റി പൊലീസ് സുപ്രണ്ട് അഭിനന്ദന്‍ സിംഗ് പറഞ്ഞു. കുട്ടിയുടെ രക്ഷിതാക്കളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.