കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസിക് കവറില്‍; യുവതി പോലീസ് പിടിയില്‍

കൊല്ലം: കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സംഭവത്തില്‍ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

മൃതദേഹം കണ്ടെത്തിയ വീട്ടില്‍ രണ്ട് ദിവസം മുമ്പാണ് യുവതി താമസത്തിനായി എത്തിയത്. ഇതിന് മുമ്പും മഹാരാഷ്ട്ര സ്വദേശികളാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇന്ന് രാവിലെ യുവതി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ ഈ യുവതി പ്രസവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Loading...

ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. വീട്ടില്‍ വെച്ചു തന്നെ യുവതി പ്രസവിച്ചതെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു.