കൊച്ചി മെട്രോയെ കാത്തിരിക്കുന്നത് വറുതിയുടെ നാളുകൾ, ആദ്യ കൗതുകം രണ്ടാഴ്ച്ചത്തേക്ക് മാത്രം

Loading...

കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ കൊച്ചി മെട്രോയെ കാത്തിരിക്കുന്നത് വറുതിയുടെ നാളുകൾ. സർക്കാരും കെഎംആർഎല്ലും കൊട്ടിഘോഷിക്കുന്നത്രേ യാത്രക്കാരൊന്നും മെട്രൊയിൽ ഉണ്ടാവില്ലെന്ന് വിദഗ്ദർ. പ്രത്യേകിച്ച് മെട്രോ മഹാരാജാസ് വരെയെങ്കിലും നീളാതെ യാത്രക്കാർ കയറില്ലെന്നും നിഗമനം. ആദ്യ രണ്ടാഴ്ച്ച മെട്രോ കാണാനായുള്ള ആളുകളുടെ തിക്കും തിരക്കും കഴിഞ്ഞാൽ മെട്രോക്കെതിരെ മാധ്യമങ്ങളും തിരിയുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ഇതോടെ മെട്രോ കടക്കെണിയിലേക്ക് കൂപ്പുകുത്താനും സാധ്യതയുണ്ട്.ഇപ്പോൾ കോടികണക്കിന്‌ പരസ്യം വാരി കോരി നല്കി അതിന്റെ ലഹരിയിൽ വാരി കോരി എഴുതുന്ന മാധ്യമങ്ങൾ തന്നെ നാളെ മെട്രോയെ തിരിഞ്ഞു കൊത്തും.

”ന്യൂനതകൾ, 14 രൂപ ബസ് ടികറ്റിന്‌ മെട്രോ കേറാൻ 40 രൂപ, മെട്രോ കേറാൻ സ്റ്റേഷനിൽ കാറുമായി വന്നാൽ കാർ എവിടെ ഇടും? ബൈക്കിൽ വന്നാൽ ബൈക്ക് എവിടെ ഇടും?..സ്റ്റേഷനിൽ പാർകിങ്ങ് ഇല്ല, യാത്രക്കാരുടെ എണ്ണം പെരുപ്പിച്ചു കാട്ടി, ഇപ്പോൾ കാറിൽ വരുന്നവർക്ക് മെട്രോയിൽ കയറിയാൽ പിന്നെയും ലക്ഷ്യത്തിലെത്താൻ ഓട്ടോ പിടിക്കണം”

Loading...

ലക്ഷക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലാണ് മെട്രോ പോലുള്ള യാത്രമാർഗങ്ങൾ ഫലപ്രദമാകുക. എന്നാൽ കൊച്ചിയിൽ ഇത്തരത്തിൽ ആളുകൾ ഇല്ലെന്നത് വ്യക്തമാണ്. മെട്രോ പാതയായ ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള റൂട്ടിൽ പ്രതിദിനം ആറു ലക്ഷത്തോളം പേർ സഞ്ചരിക്കുന്നുണ്ടെന്നാണ് പദ്ധതിക്കുവേണ്ടി കെഎംആർഎൽ തയാറാക്കിയ സർവേയിൽ വ്യക്തമായത്. എന്നാൽ ഇതിന്‍റെ പകുതി പോലും യാത്രക്കാർ ഈ റൂട്ടിൽ ഇല്ലെന്ന് ബസ് ഉടമകൾ സമർദ്ധിക്കുന്നു. ഉള്ള യാത്രക്കാരിൽ ഏറിയ പങ്കും സാധാരണക്കാരാണ്.  ആലുവയിൽ നിന്നും പാലാരിവട്ടം വരെ 14 രൂപയ്ക്ക് വരുന്ന ഇവർ 40 രൂപ മുടക്കി മെട്രോയിൽ കയറുക അസാധ്യം.

മിഡിൽ ക്ലാസിനു മുകളിലുള്ളവർ മാത്രമാണ് നിലവിൽ മെട്രോയെ ആശ്രയിക്കാൻ സാധ്യത. ഇവർ ഇപ്പോൾ കാറുകളിലോ എസി ബസുകളിലോ ആണ് ടൗണിലെത്തുന്നത്. കാറിൽ എത്തിയാൽ തന്നെ കൊച്ചി മെട്രോയുടെ ഒരു സ്റ്റേഷനിലും കാർ പാർക്കിങ് സൗകര്യമില്ല. ഇങ്ങനെ വന്നാൽ കാർ റോഡിലിട്ട് മെട്രോയിൽ കയറേണ്ടി വരും. ഇത് ഇരട്ടി ഗതാഗത കുരുക്കുണ്ടാക്കുമെന്നും വിലയുരുത്തപെടുന്നു. മുന്നൊരുക്കങ്ങളില്ലാതെ മെട്രോ ഓടിത്തുടങ്ങുമ്പോൾ കൊച്ചിയെ കാത്തിരിക്കുന്നത് വലിയ കുരുക്കുകളാണ്.