ആർച്ച്ബിഷപ്പ് അഭിവന്യ എൽദോ മോർ തീത്തോസ് തിരുമേനിക്ക് സ്വീകരണം നല്കി .

ഡബ്ലിൻ . ഇന്ന് രാവിലെ 7.00 മണിക്ക് ഡബ്ലിൻ എയർപോർട്ടിൽ എത്തിച്ചേർന്ന നോർത്ത് അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുടെ ആർച്ച്ബിഷപ്പ് അഭിവന്യ എൽദോ മോർ തീത്തോസ് തിരുമേനിക്ക് സ്വീകരണം നല്കി ..
ജനുവരി 22, 23 (വെള്ളി, ശനി) തിയതികളിൽ ദ്രോഹഡാ സെന്റ്. അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയിൽ വച്ച് ഭക്തി സാന്ദ്രമായി നടത്തുന്ന പരിശുദ്ധനായ പൗലോസ് മോർ അത്താനാസ്സിയോസ് വലിയ തിരുമേനിയുടെ അറുപത്തിമൂന്നാമത് ശ്രാദ്ധപ്പെരുന്നാളിന് മുഖ്യ കാർമ്മികത്വം വഹിക്കുവാൻ എത്തിച്ചേർന്ന അഭിവന്യ എൽദോ മോർ തീത്തോസ് മെത്രാപോലീത്തക്ക് ഇടവക വികാരി ഫാ .ബിജു പാറേക്കാട്ടിൽ പൂച്ചണ്ടുകൾ നല്കി സ്വീകരിച്ചു .

അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുടെ ഭദ്രാസനത്തിൻ കീഴിലുള്ള ഡബ്ലിൻ ,താല, വാട്ടർഫോർഡ് എന്നിവിടങ്ങളിലുള്ള ഇടവകകളിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്ന അഭിവന്യ തിരുമനസ്സ് ഫെബ്രുവരി 1 നു ഹ്രസ്വ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതാണ് .