‘ കൊന്നു ചേറിൽ താഴ്ത്തുമെന്ന്’ അഴീക്കലിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായ പെൺകുട്ടിക്ക് നേരെ വധഭീഷണി

കൊല്ലം : അഴീക്കലിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായ പെൺകുട്ടിക്ക് നേരെ വധഭീഷണി.കൊന്നു ചേറിൽ താഴ്ത്തുമെന്ന രീതിയിലായിരുന്നു വധഭീഷണി.പിന്നിൽ പ്രതികളുടെ സുഹൃത്തുക്കൾ.സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാകുകയും പിന്നെയും അപമാനിക്കപ്പെടുകയും ചെയ്ത പെൺകുട്ടിയുടെ സുഹൃത്ത് അനീഷ് നേരത്തേ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തിൽ പരാതി നൽകുവാനൊരുങ്ങുകയാണ് പെൺകുട്ടി.കുറ്റവാളികളെ വെറുതേ വിടരുതെന്നും ശക്തമായി മുേന്നാട്ട് പോകുമെന്നും ഇതുപോലെയുള്ള ഒരു ഗതി മറ്റൊരാൾക്കും വരരുതെന്നും പെൺകുട്ടി പറഞ്ഞു.”ഒരുത്തൻ ചത്തു ഇനി അവനെ തേടി പോകേണ്ട കാര്യമില്ല, അവന്മാർ പുറത്തിറങ്ങുമ്പോൾ ഇവളെക്കൂടി ചേറിൽ താഴ്ത്തണമെന്നും പ്രതികളുടെ സുഹൃത്തുക്കൾ എന്ന് സംശയിക്കുന്ന ചിലർ ഭീഷണി മുഴക്കുന്നത് പിതാവ് കേൾക്കുകയായിരുന്നെന്നാണ് വിവരം. കേസിൽ പെൺകുട്ടികയെ കൂടി ഇല്ലാതാക്കിയാൽ കേസിലെ തെളിവുകൾ ഇല്ലാതാകുമെന്ന ഇവർ വിലയിരുത്തിയതായുമാണ് പെൺകുട്ടി ആരോപിക്കുന്നത്. കേസിൽ ധനേഷ്, രമേശ് എന്നീ രണ്ടു പേർക്കെതിരേ നേരത്തേ കേസെടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു പെൺകുട്ടിയും അനീഷും ഗുണ്ടാ ആക്രമണത്തിന് ഇരയായത്. പിന്നീട് പ്രതികൾ രംഗം ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങൾ വഴി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തെന്ന് ആരോപിച്ച് അനീഷ് 23 ന് ആത്മഹത്യ ചെയ്യുകയുമുണ്ടായി. കേസുമായി മുന്നോട്ട് പോകുമെന്നും തോറ്റു പിന്മാറാൻ ഒരുക്കമല്ലെന്നും പെൺകുട്ടി വ്യക്തമാക്കി.