തൃപ്പൂണിത്തുറയിലെ യുവതി പ്രസവിച്ചത് ക്ലോസറ്റിൽ, കാമുകന്‍റെ കഥ കെട്ടിച്ചമച്ചത്, ഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: വീടിനുള്ളിൽ ജനിച്ച പിഞ്ചു കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ ദൂരൂഹത തുടരുന്നു. തൃപ്പൂണിത്തുറ ചൂരക്കാട്ടാണ് വിവാഹിതയായ യുവതി ഭർത്താവോ കുടുംബാംഗങ്ങളോ പോലും അറിയാതെ പ്രസവിക്കുകയും കുഞ്ഞിനെ കുഴിച്ചു മൂടുകയും ചെയ്തത്. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
രക്ത സ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി ഇന്നലെ ആശുപത്രി വിട്ടു.
കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ക്രൂരമായ കൊലപാതക വിവരം അറിയുന്നത്. രണ്ട് വർഷമായി ഒരു വീട്ടിൽ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഭാര്യയുയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ട് രണ്ടു വർഷമായെന്നാണ് ഭർത്താവ് പറയുന്നത്. ഇതെ തുടർന്ന് യുവതിയുമായി അടുപ്പമുണ്ടെന്ന് ആരോപിക്കുന്ന അയൽവാസിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാൽ ഇത് കള്ളക്കഥയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. യുവതിയുടെ ഭർത്താവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. പുതിയപറമ്പിൽ വീട്ടിൽ പ്രദീപിന്‍റെ ഭാര്യ സ്വപ്നയാണ് പ്രസവിച്ചത്. മുപ്പത്തിരണ്ടു വയസുള്ള യുവതിയെ തിങ്കളാഴ്ച വൈകിട്ട് രക്തസ്രാവവും വയറുവേദനയും കൂടിയതിനെത്തുടര്‍ന്ന് ഭര്‍ത്താവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ സാധാരണ രക്തസ്രാവമല്ലെന്നും പ്രസവം നടന്നതായും ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചതായും കൂട്ടിയെ കുഴിച്ചു മൂടിയതായും അറിഞ്ഞത്.
യുവതി ക്ലോസറ്റിലാണ് പ്രസവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
കുട്ടി ക്ലസറ്റിൽ തലയിടിച്ചു വീണതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
യുവതി ഗര്‍ഭിണിയാണെന്ന വിവരം തനിക്ക് അറിയില്ലായിരുന്നെന്നാണ് ഭര്‍ത്താവ് പറയുന്നത്. തൈറോയ്ഡും പ്രഷറും ഉള്ളതുകൊണ്ട് ശരീരം തടിച്ചിരിക്കുന്നതെന്നു പറഞ്ഞ് ഭാര്യ ഈ അസുഖങ്ങള്‍ക്ക് മരുന്നു വാങ്ങിയിരുന്നതായി ഇയാള്‍ പറയുന്നു. 10ഉം, അഞ്ചും വയസ്സുള്ള രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. രണ്ടു വർഷമായി ഭാര്യയുമായി ലൈംഗിക ബന്ധം നടത്തിയിട്ടില്ലെന്ന് ഭർത്താവ് പൊലീസിനു മൊഴി നൽകിയിരുന്നു.