മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്ത് പലരും കിടക്ക പങ്കിടാൻ ക്ഷണിച്ചതായി നഗ്മ

ചെന്നൈ: നടിക്കുണ്ടായ ആക്രമണം സംഭവിച്ചു സോഷ്യൽ മീഡിയയിലും മറ്റ് ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ തമിഴിലെ പ്രമുഖ നടിമാരും വെളിപ്പെടുത്തലുമായി മുന്നോട്ട് വരുന്നു.കഴിഞ്ഞ ദിവസം ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി രംഗത്തെത്തിയിരുന്നു. ഒരു ചാനൽ മേധാവി തന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചതുൾപ്പടെയുള്ള കാര്യങ്ങളാണ് വരലക്ഷ്മി പങ്കുവെച്ചത്. ഇതിനിടെയാണ് സമാന്തമായ അനുഭവം പങ്കുവെച്ച് പ്രമുഖ നടിയും കോൺഗ്രസ് നേതാവുമായ നഗ്മയും രംഗത്തെത്തിയത്. സിനിമാ മേഖലയിലെ ഒറ്റപ്പെട്ട സംഭവങ്ങളല്ല തങ്ങളുടേതെന്ന് ഇവർ പറയുന്നു. വിഷയം ഇന്ത്യാ ടുഡേയിൽ ചർച്ചയായതോടെ തമിഴ് സിനിമാ രംഗത്തെ കൂടാതെ ഹോളിവുഡ് ബോളിവുഡ് ഉൾപ്പടെയുള്ള നടികൾ നേരിടുന്നത് സമാന അനുഭവങ്ങളാണെന്ന വസ്തുത ചർച്ചചെയ്യപ്പെട്ടു. ഖുശ്ബു ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് നടി നഗ്മ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. സിനിമയിൽ മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്ത് തന്നെ പലരും പലതിനും ക്ഷണിച്ചിട്ടുണ്ടെന്നായിരുന്നു നഗ്മയുടെ വെളിപ്പെടുത്തൽ. സിനിമാ മേഖല നിഗൂഡതകൾ നിറഞ്ഞ അടഞ്ഞ അധ്യായമാണെന്നും അവസരങ്ങൾ നലകാമെന്ന വാഗ്ദാനം നൽകി പെൺകുട്ടികളെ ചതിയിൽപ്പെടുത്തുകയാണ് ചെയ്യാറുള്ളതെന്നും ചർച്ചയിൽ പറഞ്ഞു. പലരും ഇത് മൂടിവെയ്ക്കുകയാണ് ചെയ്യുന്നത്. അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത് ആരും തുറന്നു പറയാത്ത് എന്നായിരുന്നു അവർ പറഞ്ഞത്.