Kerala Top Stories

പത്തര സെന്റ് സ്ഥലത്തിലെ വീടിനു പിന്‍വശത്ത് നിഗൂഢമായ പൂജാസ്ഥലം, രണ്ട് വിഗ്രഹങ്ങള്‍, നിറയെ പൂജാസാമഗ്രികള്‍, നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആത്മഹത്യയ്ക്ക് പിന്നില്‍ ആഭിചാര ക്രിയകളും മന്ത്രവാദവുമാണ്. പത്തര സെന്റ് സ്ഥലത്തിലെ വീടിനു പിന്‍വശത്ത് നാട്ടുകാര്‍ക്ക് ആര്‍ക്കുമറിയാത്തെ നിഗൂഢമായ പൂജാസ്ഥലം കണ്ടെത്തി. ഇവിടെ രണ്ട് വിഗ്രഹങ്ങള്‍. നിറയെ പൂജാസാമഗ്രികള്‍, വാട്ടര്‍ കണക്ഷന്‍, രാത്രികാല ആവശ്യത്തിന് ബള്‍ബുകള്‍ എന്നിവയുണ്ട്. അരഭിത്തിക്കു മുകളില്‍ ടാര്‍പോളിന്‍ വിരിച്ച ഈ സ്ഥലത്താണ് മന്ത്രവാദ, ആഭിചാരക്രിയകള്‍ ചന്ദ്രനും കൃഷ്ണമ്മയും സ്ഥിരമായി നടത്തിയിരുന്നതെന്നും കണ്ടെത്തി.

“Lucifer”

നാട്ടുകാരോ അയല്‍വാസികളോ ഇങ്ങനെ ഒരു പൂജാ സ്ഥലത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. വായ്പ സംബന്ധമായി ബാങ്കില്‍ നിന്ന് വരുന്ന പേപ്പറുകള്‍ ഈ പൂജാസ്ഥലത്ത് വച്ച് പ്രാര്‍ഥിക്കുകയായിരുന്നു ഇവരുടെ രീതി. കോട്ടൂരില്‍ നിന്നൊരു മന്ത്രവാദിയാണ് സ്ഥിരമായി ഇവിടെയെത്തി പൂജ നടത്തിയിരുന്നതെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു. വൈഷ്ണവിയെ ചെറുപ്പത്തില്‍ നരബലിക്ക് കൊടുക്കാന്‍ ശ്രമം നടന്നിരുന്നതായും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റുകള്‍ ഈ സ്ഥലത്ത് പൂജയ്ക്ക് വച്ചിരുന്നു. ഇത് ഇന്നലെ രാവിലെ പൊലീസ് കണ്ടെടുത്തു. ‘അവര്‍ നോക്കിക്കൊള്ളും, നീ ഒന്നും പേടിക്കേണ്ട, അവര്‍ വസിക്കുന്ന മണ്ണ് അവര് നോക്കിക്കൊള്ളും’ എന്നായിരുന്നു ജപ്തി നടപടികള്‍ പുരോഗമിച്ചപ്പോഴും കൃഷ്ണമ്മ പറഞ്ഞുകൊണ്ടിരുന്നത്. ഇത് ലേഖയെയും വൈഷ്ണവിയെയും വലിയ സമ്മര്‍ദത്തിലാക്കി. ജപ്തി നടപടി മുടക്കാന്‍ മന്ത്രവാദത്തിന് കഴിയുമെന്നാണ് കൃഷ്ണമ്മ വിശ്വസിച്ചത്.

ആരെങ്കിലും വന്നാല്‍ ചന്ദ്രന്റെ അമ്മ അവരെ തടയുമായിരുന്നു. രാത്രികാലങ്ങളിലും ഈ പൂജാസ്ഥലത്ത് വെളിച്ചം കാണാമായിരുന്നുവെന്നും ചിലര്‍ പറയുന്നു. ആരുമായും സംസാരിക്കാന്‍ ലേഖയെയും വൈഷ്ണവിയെയും അനുവദിച്ചിരുന്നില്ല. പുറത്തേക്കു പോകുന്നത് തന്നെ അപൂര്‍വം. ചന്ദ്രനും ആരെങ്കിലുമായും സംസാരിച്ച ശേഷം ഉടനടി സ്ഥലം കാലിയാക്കുന്ന സ്വഭാവമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മരണത്തിന് തലേന്നും ചന്ദ്രന്റെ വീട്ടില്‍ മന്ത്രവാദവും പൂജയും നടന്നിരുന്നതായി ലേഖയുടെ സഹോദരീ ഭര്‍ത്താവ് ദേവരാജന്‍. ജപ്തി നടപടികളില്‍ നിന്ന് രക്ഷിക്കാനായി ഒരു മന്ത്രവാദി വീട്ടിലെത്തി പൂജ ചെയ്യുമെന്നായിരുന്നു ലേഖ ദേവരാജനോട് ഫോണില്‍ പറഞ്ഞത്.

Related posts

ടി.പി ചന്ദ്രശേഖരന്റെ ജീവിതവും കൊലപാതകവും ആസ്പദമാക്കിയ വിവാദ സിനിമ ടിപി 51 ജയ് ഹിന്ദ് ചാനല്‍ സംപ്രേഷണം ചെയ്തു, 2 മണിക്കൂറുകള്‍ കൊണ്ട് കണ്ടത് രണ്ടര ലക്ഷത്തിലധികം പേര്‍

subeditor10

നദീറി​െൻറ വീട്ടിൽ പൊലീസ്​ റെയ്​ഡ്

subeditor

പാഴ്‌സല്‍ വാങ്ങിയ കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

pravasishabdam news

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വിശ്വാസികള്‍ക്ക് പ്രത്യേക നിര്‍ദേശമില്ല: ആര്‍ച്ച് ബിഷപ് ജോര്‍ജ് ആലഞ്ചേരി

subeditor

കൊല നായ്ക്കളിൽ നിന്നും രക്ഷിക്കുന്ന മിനി നാടിന്റെ ഹീറോയായി: കേസിലും കുടുങ്ങി

subeditor

പ്രളയക്കെടുതി; രണ്ടുദിവസത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 80 പേർ

sub editor

നിപ്പ വൈറസ് : സാബിത്ത് മലേഷ്യയില്‍ പോയതിന് രേഖയില്ല

അഭിമാന സ്തംഭമായ കലാലയത്തെ പടുകുഴിയിലേക്ക് തള്ളിയിടരുതെന്ന് എസ്എഫ്ഐക്കാരോട് മുഖ്യമന്ത്രി പിണറായി വിജയൻ

subeditor

കാസര്‍ഗോഡ് ഒന്നരവയസുകാരിയെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

subeditor12

കൂപ്പുകൈ ചിഹ്നം കിട്ടാതിരുന്നാല്‍ കൊടിയില്‍ കൂപ്പുകൈ ഉപയോഗിക്കും: വെള്ളാപ്പള്ളി

subeditor

സിസ്റ്റർ അമല വധം; പ്രതികളെ കുറിച്ച് സൂചനകിട്ടി; അസൂത്രിതമായ കൃത്യം-എഡിജിപി

subeditor

മുംബൈയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം

subeditor