തിരുവനന്തപുരം സ്വർണക്കടത്ത് : എൻഐഎ കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിന്റെ പകർപ്പ് പ്രവാസി ശബ്ദത്തിന്

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. സ്വർണ്ണ കള്ളകടത്ത് കേസിലെ എഫ്.ഐ.ആർ പ്രവാസി ശബ്ദത്തിന് ലഭിച്ചു. പ്രതികൾ ഭീകര വാദം നടത്തിയെന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.  രാജ്യത്തേ സുരക്ഷ തകർക്കാൻ ഗൂഢാലോചന നടത്തി.

Loading...

പ്രതി ചേർക്കപ്പെട്ട ഫാസിൽ ഫരീദ് എറണാകുളം സ്വദേശിയെന്ന് എൻഐഎ സ്ഥിരീകരിച്ചു. ഇന്ത്യയുടെ സമ്പദ് രം​ഗം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി.

എൻ.ഐ.എയുടെ കൊച്ചി ഓഫീസിലാണ്‌ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസ് ഫയൽ ചെയ്യുന്ന എഫ്.ഐ.ആർ രീതിയിൽ നിന്നും വ്യത്യസ്ഥമാണ് എൻഐഎയുടെ എഫ്ഐആർ.

ഇതോടെ ഇനി മുതൽ സരിത് മുതൽ സ്വപ്ന വരെയുള്ള എല്ലാ പ്രതികളേയും ഭീകരർ എന്നു വിളിക്കാം. ഭീകരർ എന്ന വാക്ക് ഔദ്യോഗികമായി തന്നെ പ്രതികളുടെ മേൽ എൻ.ഐ.എ ചാർത്തിയിരിക്കുന്നു. മുമ്പ് സ്വപ്ന മൂന്നാം പ്രതി എന്ന് പറഞ്ഞിരുന്നു എങ്കിൽ ഇപ്പോൾ എഫ്.ഐ.ആർ വന്നപ്പോൾ പ്രമോഷൻ ലഭിച്ച് രണ്ടാം പ്രതിയായി മാറി.

സ്വർണക്കടത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോയെന്ന് എൻഐഎ വിശദമായി അന്വേഷിക്കും. കടത്തിക്കൊണ്ടുവരുന്ന സ്വർണം പണമായി ഉപയോഗിച്ചേക്കാമെന്നാണ് എൻഐഎ പറയുന്നത്. പ്രാഥമിക പരിശോധനയിൽ ഇക്കാര്യങ്ങളുണ്ടെന്നും എൻഐഎ വിശദീകരിക്കുന്നു.