വിഴിഞ്ഞം സമരത്തിൽ തീവ്രവാദ സാന്നിധ്യം; അഷ്‌റഫ് മൗലവി സമരത്തിൽ പങ്കെടുത്തു; പരിശോധിച്ച് എൻഐഎ

തിരുവനന്തപുരം: വിഴിഞ്ഞത്തുണ്ടായ അക്രമസംഭവങ്ങളിൽ തീവ്രവാദ സാന്നിധ്യം പരിശോധനയ്‌ക്ക് വിധേയമാക്കി എൻഐഎ.തലസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടുകാർ എൻഐഎയുടെ നിരീക്ഷണത്തിലാണ്.വിഴിഞ്ഞം സമരത്തിൽ ഇവർ വീണ്ടും നുഴഞ്ഞുകയറാതിരിക്കാൻ നിരീക്ഷണം ശക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ ബി ടീമായി പ്രവർത്തിക്കുന്ന എസ്ഡിപിഐയുടെ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി സമരത്തിൽ പങ്കെടുത്തിരുന്നു .

വിഴിഞ്ഞം സമരത്തിൽ സഹകരിച്ചിട്ടുണ്ടോയെന്നും തുടർ സഹകരണമുണ്ടായോഎന്നും അന്വേഷിക്കും.
പോപ്പുലർ ഫ്രണ്ടിന്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീൻ മൂവ്‌മെന്റിലെ അംഗങ്ങൾ പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞു കയറിയിരുന്നു. ഇവർക്ക് പുറമേ ചില തീവ്ര ഇടത് അനുകൂല സംഘടനകളും, ഇസ്ലാമിക സംഘടനകളും പ്രതിഷേധക്കാർക്കിടയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ട്.

Loading...

ഇവരുടെ ബിനാമി അക്കൗണ്ടുകളും പരിശോധനയ്‌ക്ക് വിധേയമാക്കും. വിഴിഞ്ഞത്ത് വീണ്ടും അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. വിഴിഞ്ഞത്തുണ്ടായ അക്രമസംഭവങ്ങളിൽ തീവ്രവാദ സാന്നിധ്യം ഉണ്ടോ എന്നറിയാൻ തലനാര് കീറിയുള്ള അന്വേഷണമാണ് എൻഐഎ സംഗം നടത്തുന്നത്.