സ്വർണക്കടത്ത് കേസ്: പ്രതികൾ യുഎഇയുടെ എംബ്ലവും സ്റ്റാമ്പും വ്യാജമായി നിർമിച്ചുവെന്ന് എൻഐഎ: വ്യാജമായി നിർമിച്ച എംബ്ലം പതിച്ച ഡിപ്ലോമാറ്റിക് ബാഗുകളിൽ സ്വർണം കടത്തി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതികൾ പ്രതികൾ വ്യാജരേഖ നിർമിച്ചു എന്ന് എൻഐഎ. എൻഐഎ കോടതിയിലാണ് എൻഐഎയുടെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‌യുഎഇയുടെ എംബ്ലവും സ്റ്റാമ്പും സംഘം വ്യാജമായി നിർമിച്ചു എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇത്തരത്തിൽ വ്യാജമായി നിർമിച്ച എംബ്ലം പതിച്ച ഡിപ്ലോമാറ്റിക് ബാഗുകളിലാണ് സ്വർണം കടത്തിയിരുന്നത്.

അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 21 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. പത്ത് ദിവസത്തെ കസ്റ്റഡിയായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. കേസിൽ പ്രതികൾക്കെതിരെ നിർണായക വിവരങ്ങൾ അടങ്ങിയ എഫ്‌ഐആറാണ് എൻഐഎ കോടതിയിൽ സമർപ്പിച്ചത്. സ്വർണക്കടത്ത് പണം ഭീകരവാദ പ്രവർത്തനങ്ങൾക്കെന്ന് സംശയിക്കുന്നതായി എൻഐഎ, എഫ്‌ഐആറിൽ വ്യക്തമാക്കിയിരുന്നു. പ്രാഥമിക പരിശോധനയിൽ ഇക്കാര്യങ്ങളുണ്ടെന്നും എൻഐഎ വിശദീകരിച്ചു.

Loading...

നേരത്തെ, സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് മണ്ണന്തല പൊലീസ് പിടിച്ച സന്ദീപിനെ ഇറക്കിയത് അസോസിയേഷൻ ഭാരവാഹിയായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ മാസം 10നായിരുന്നു സംഭവം. സന്ദീപിനെ പുറത്തിറക്കാൻ ജാമ്യത്തിന് ആളെ കണ്ടെത്തിയതും ഇതേ പൊലീസ് ഉദ്യോഗസ്ഥനാണ് എന്നും സൂചനയുണ്ട്.