സ്വർണക്കടത്ത് കേസ്, ശിവശങ്കറിനെയും സ്വപ്നയെയും എൻഐഎ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും എം.ശിവശങ്കറിനെയും എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ശിവശങ്കറിനെ ഇത് മൂന്നാം തവണയാണ് എൻഐഎ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് കൊച്ചിയിലെ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിനായി ശിവശങ്കർ ഹാജരായത്. ശിവശങ്കറിനെ ആദ്യം ഒറ്റയ്ക്ക് ചോദ്യം ചെയ്ത ശേഷമാകും ഇരുവരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുക.

സ്വപ്ന സുരേഷും കൂട്ടുപ്രതികളും ചില തെളിവുകൾ നശിപ്പിച്ചു കളഞ്ഞിരുന്നുവെങ്കിലും ഇത് എൻഐഎ വീണ്ടെടുത്തിരുന്നു. ഇതിഷ വ്യക്തക വരുത്തുകയാണ് എൻഐഎയുടെ ലക്ഷ്യം ഇതിൻറെ ഭാഗമായാണ് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നായി എൻഐഎ രണ്ടായിരം ജിബിയോഠം ഡാറ്റ വീണ്ടെടുത്തിരുന്നു. വളരെ നിർണായകമായ പല വിവരങ്ങളും ഇതിൽ ഉണ്ടെന്നാണ് സൂചന ലഭിക്കുന്നത്.

Loading...