മുൻ പിഎഫ്‌ഐ പ്രവർത്തകന്റെ വീട്ടിൽ എൻഐഎ റെയ്ഡ് ; മാരകായുധങ്ങൾ കണ്ടെടുത്തു

ചെന്നൈ: മധുരയിൽ മുൻ പിഎഫ്‌ഐ പ്രവർത്തകന്റെ വീട്ടിൽ എൻഐഎ നടത്തിയ റെയ്ഡിൽ മാരകായുധങ്ങൾ കണ്ടെടുത്തു. മധുരയിൽ ഓട്ടോ ഡ്രൈവറായ നെൽപേട്ട സ്വദേശി ഉമർ ഷെരീഫി(42)ന്റെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് എൻഐഎ റെയ്ഡ് നടത്തിയത് . പരിശോധനയിൽ മുൻ പിഎഫ്‌ഐ പ്രവർത്തകനായ ഇയാളുടെ വീട്ടിൽ നിന്ന് വടിവാളും കത്തിയും ഉദ്യോഗസ്ഥർക്ക് കിട്ടി.

ഉമർ ഷെരീഫ് ഇപ്പോൾ എൻഐഎ കസ്റ്റഡിയിലാണെന്നാണ് വിവരം. ഇയാളുടെ ഭാര്യയെയും കുടുംബത്തെയും ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം. കർണാടകയിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന കുക്കർ ബോംബ് സ്‌ഫോടനം, ക്ഷേത്രത്തിന് സമീപത്തെ കാർ സ്‌ഫോടനം എന്നിവയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

Loading...

റെയ്ഡിന് പിന്നാലെ പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്. എൻ.ഐ.എ. ഇൻസ്‌പെക്ടർ അരുൾ മഹേഷിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് റെയ്ഡ് നടത്തിയത്.