സ്വപ്‌നയും സന്ദീപുമായി എന്‍ഐഎ സംഘം കേരളത്തിലെത്തി,ഉച്ചയോടെ കൊച്ചിയിലെത്തും

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സൂരജുമായും എന്‍ഐഎ സംഘം കേരളത്തിലെത്തി. ബംഗളൂരുവില്‍ നിന്നും പിടിയിലായ ഇരുവരെയും അല്‍പസമയത്തിനകം കൊച്ചിയിലെത്തും.സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി പുറപ്പെട്ട എന്‍ഐഎ സംഘമാണ് അല്‍പസമയം മുന്‍പ് വാളയാര്‍ കടന്ന് കേരളത്തിലേക്ക് പ്രവേശിച്ചത്. ഉച്ചയോടെ തന്നെ പ്രതികളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിക്കാനാണ് നീക്കം. എഎസ്പി ഷൌക്കത്തലിയുടെ നേതൃത്വത്തിലാണ് എന്‍ഐഎ സംഘമാണ് പ്രതികളുമായി വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വപ്ന കേരളത്തില്‍ നിന്ന് ഹോട്ട് സ്‌പോട്ടായ ബെംഗളൂരുവിലേക്ക് സഞ്ചരിച്ചതിനാല്‍ ഇവരെ ക്വാറന്റീന്‍ ചെയ്യണ്ടേിയും വരും.

അതേസമയം അറസ്റ്റിലായ സ്വപ്‌നയും സന്ദീപും രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. ഇരുവരുടെയും പാസ്‌പോര്‍ട്ടും 2 ലക്ഷം രൂപയും എന്‍ഐഎ കണ്ടെടുത്തു. കാറിലാണ് സന്ദീപും സ്വപ്‌നയും ബെംഗളൂരുവില്‍ എത്തിയത്. സന്ദീപും സ്വപ്‌നയും സ്വപ്‌നയുടെ ഭര്‍ത്താവും മക്കളും ഒന്നിച്ചാണ് ബംഗളൂരുവിലേക്ക് കടന്നത്. സന്ദീപായിരുന്നു കാറോടിച്ചിരുന്നത്. യാത്രാമധ്യേ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു. ബെംഗളൂരുവില്‍ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്.

Loading...

പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.അതേസമയം തന്നെ ഇരുവരും വേഷം മാറ്റിയിരുന്നു. പിടിയാലാകുമ്പോള്‍ സ്വപ്നയെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞിരുന്നില്ല.പിടിയിലാകുമ്പോള്‍ സ്വപ്‌ന ധരിച്ചിരുന്നത് പര്‍ദയായിരുന്നു. ഇതിനോടൊപ്പം തന്നെ ഹെയര്‍ സ്റ്റൈലും മാറ്റിയിരുന്നു. സന്ദീപ് നായരും ലുക്ക് മാറ്റിയിരുന്നു. മുടി വെട്ടിയും മീശയെടുത്തും രൂപമാറ്റം വരുത്തിയിരുന്നു.