അഡ്വ. മുഹമ്മദ് മുബാറകിന് ഹാഥ്രസ് കലാപ ഗൂഢാലോചനയിലും പങ്കെന്ന് എൻഐഎ കണ്ടെത്തൽ ; വീണ്ടും കസ്റ്റഡിയിൽ വാങ്ങും

    കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാവ് അഡ്വ. മുഹമ്മദ് മുബാറകിന് ഹാഥ്രസ് കലാപ ഗൂഢാലോചനയിലും പങ്കുണ്ടെന്ന് കണ്ടെത്തൽ. ഇതോടെ അറസ്റ്റിലായ ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് എൻഐഎയുടെ നീക്കം. ഹാഥ്രസ് കലാപക്കേസിൽ അറസ്റ്റിലായ പിഎഫ്‌ഐ പ്രവർത്തകന്റെ കുറ്റസമ്മത മൊഴിയാണ് മുഹമ്മദ് മുബാറകിന് വീണ്ടും കുരുക്കായിരിക്കുന്നത്.

    പിഎഫ്‌ഐയുടെ ഹിറ്റ സ്‌ക്വാഡ് സംഘത്തിലെ പ്രധാനിയായ മുബറാക്കാണ് കൊലപാതക സംഘത്തിന് ആയുധ പരിശീലനം നൽകിയിരുന്നത്. അഞ്ച് ദിവസത്തെ എൻഐഎ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുബാറക്കിനെ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ മുഹമ്മദ് മുബാറക് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് എൻഐഎ വ്യത്തങ്ങൾ അറിയിക്കുന്നത്.

    Loading...

    ആയോധനകല അറിയാവുന്ന മുബാറക്ക് സ്ഥിരമായി ആയുധപരിശീലനം നൽകിയിരുന്നു. കുങ്ഫു അഭ്യാസിയായിരുന്നു ഇയാൾ. ഏരിയ-ഡിവിഷണൽ റിപ്പോർട്ടർമാർ തയ്യറാക്കുന്ന ഹിറ്റ് ലിസ്റ്റ് പ്രകാരമുള്ള കൃത്യം നടപ്പാക്കുന്നതിനുള്ള ചുമതലയായിരുന്നു ഫിസിക്കൽ എജ്യുക്കേഷൻ ട്രയിനിംഗ് നേഴ്‌സ് എന്ന ആയുധ പരിശീലകർക്ക് ഉണ്ടായിരുന്നതെന്ന് എൻഐഎ സംഘം കണ്ടെത്തിയിരുന്നു.

    മഴു,വാളുകൾ എന്നിവ ബാഡ്മിറ്റൺ റാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മുബറാക്കിന്റെ എടവനക്കാട്ടെ വീട്ടിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ആർക്കെല്ലാം ആയുധ പരിശീലനങ്ങൾ നൽകിയിട്ടുണ്ടെന്നും എവിടെ വെച്ച്,എങ്ങനെയെല്ലാമാണ് പരിശീലനങ്ങൾ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മുബാറക്കിനെ കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പിഎഫ്‌ഐ രണ്ടാം നിര നേതാക്കളുടെ വീടുകളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് ആയുധ പരിശീലകനായ മുബാറക്ക് അറസ്റ്റിലായത്.