സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ ഇനി ദുബായ് കേന്ദ്രമാക്കി അന്വേഷിക്കും

ദില്ലി: സ്വര്‍ണക്കടത്ത് കേസില്‍ ദുബായിലേക്ക് പോകാന്‍ എന്‍. ഐ. എ യ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 48 മണിക്കൂറിനകം എന്‍. ഐ. എ സംഘം ദുബായിലെത്തും. ഒരു എസ്. പി അടക്കം രണ്ട് അംഗ അന്വേഷണ സംഘമാണ് ദുബായില്‍ പോവുക. ദുബായ് പോലീസ് പിടികൂടിയ ഫാസില്‍ ഫരീദിനെ ചോദ്യം ചെയ്യും. തിരുവനന്തപുരത്ത് നിന്ന് യു. എ. ഇ ലെത്തിയ അറ്റാഷെയുമായി കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിക്കുന്നതായും എന്‍. ഐ. എ കേന്ദ്രങ്ങള്‍ അറിയിച്ചു. ദുബായ് കേന്ദ്രമാക്കിയാണ് ഇന്ത്യയിലേക്ക് സ്വര്‍ണക്കടത്ത്.അതിനാല്‍ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശയാത്രയ്ക്ക് എന്‍. ഐ. എ അനുമതി തേടിയിരുന്നു. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.

ദേശീയ തീവ്രവാദ വിരുദ്ധ അന്വേഷണ ഏജന്‍സിയിലെ ഒരു എസ്. പി യുടെ നേതൃത്വത്തില്‍ രണ്ട് അംഗ സംഘം ദുബായിലേക്ക് പോകും. 48 മണിക്കൂറിനകം അന്വേഷണ ടീം ദുബായില്‍ എത്തുമെന്ന് എന്‍. ഐ. എ കേന്ദ്രങ്ങള്‍ അറിയിച്ചു. ദുബായില്‍ പിടിയിലായ സ്വര്‍ണകടത്തു കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുകയാണ് എന്‍. ഐ. എ യുടെ പ്രധാന ദൗത്യം. സ്വര്‍ണക്കടത്തു ഫെഡറല്‍ കേസ് അയാണ് യു. എ. ഇ അധികൃതര്‍ പരിഗണിക്കുന്നത്. അതിനാല്‍ ദുബായ് പോലീസ് പിടികൂടിയ ഫൈസല്‍ ഫാരീദിനെ അബുദാബിയ്ക്ക് കൈമാറിയെന്നാണ് വിവരം.

Loading...

എന്‍. ഐ. എ അബുദാബിയില്‍ പോയി ചൊദ്യം ചെയ്യും. സ്വര്‍ണകടത്തിനുള്ള പണം ഹവാല ഇടപാടിലൂടെ ഫൈസല്‍ ഫരീദിന് കൈമാറിയെന്നാണ് പിടിയിലുള്ള പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അതിന്റെ വിശദാംശങ്ങളും ഫൈസലില്‍ നിന്ന് ലഭിക്കണം. കോണ്‍സുലേറ്റില്‍ നിന്നും ദുബായിലേക്ക് മടങ്ങിയ അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്കും എന്‍. ഐ. എ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് കള്ളക്കടത്തിന് ഉപയോഗിച്ചതില്‍ ദുബായി സര്‍ക്കാരിനും അമര്‍ഷം ഉണ്ട്. അത് കൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണങ്ങളോട് യു. എ. ഇ സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ട് എന്ന് ദേശിയ തീവ്രവാദ വിരുദ്ധ സേന പ്രതികരിച്ചു.