വാര്‍ത്താ ഗൂഢാലോചന: മാധ്യമ പ്രവത്തകരുടെ വിശ്വാസ്യത് തകർക്കുന്നു.

റിപ്പോര്‍ട്ടര്‍ ചാനല്‍ ഒരു പാര്‍ട്ടിയുടെ ചാനല്‍ ആയിരുന്നെങ്കില്‍ ചോദ്യം ചെയ്യില്ലായിരുന്നു. ഒരു സ്വതന്ത്ര ചാനല്‍ എന്നു പറയുകയും തുടരെ തുടരെ മാധ്യമ മര്യാദകള്‍ ലംഘിക്കുകയും ചെയ്യുന്നതിനാലാണിത് പറയേണ്ടിവരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കും, വാര്‍ത്താ ലോകത്തിനും നിരന്തരം അപമാനം വരുത്തുകയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍.

വാര്‍ത്താ ഗൂഢാലോചനയുടെ പേരില്‍ നികേഷ്‌കുമാറിനും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ കേസെടുത്തിരിക്കുന്നു. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഓര്‍ക്കുക, കേരള രാഷ്ട്രീയ ഭൂപടത്തില്‍ ചാനലില്‍ ഉറഞ്ഞുതുള്ളുന്ന നികേഷിനു ഇത്രയേ വിലയുള്ളു. റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തുന്ന നീക്കങ്ങളും ഗൂഢാലോചനകളും കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഞങ്ങള്‍ പ്രസിസിദ്ധീകരിച്ചു വരുന്നതിന്റെ തുടര്‍ച്ചയായി ഈ എഡിറ്റോറിയലിനേ കാണണം.

വാത്തകള്‍ സത്യമായിരിക്കണം. അതു സഭവങ്ങളാണ്. ലോകത്ത് എല്ലാ ഭാഗത്തും ഓരോ നിമിഷവും സംഭവങ്ങള്‍ ഉണ്ടാകുന്നു. എല്ലാം 600 കോടിയോളം വരുന്ന മനുഷ്യ സാഗരത്തിനു കണ്ടും നേരില്‍ അറിഞ്ഞു വിശ്വസിക്കാന്‍ പറ്റില്ല. ജനം മാധ്യമങ്ങളിലൂടെ അത് കാണുന്നു, അറിയുന്നു, മനസിലാക്കുന്നു. എന്നാല്‍ ഒരു മാധ്യമം ഒരു സംഭവത്തെ തെറ്റായ രീതിയില്‍ അവതരിപ്പിച്ചാലോ?..അത് അവരെ വിശ്വസിക്കുന്ന ആളുകളോടുള്ള ഏറ്റവും വലിയ ചതിയായിരിക്കും. അതിലുപരി നുണകളും, ചതിയും നടത്തുന്നത് എല്ലാ മാധ്യമ ധര്‍മ്മത്തേയും ഇല്ലാതാക്കലും കൂടിയായിരിക്കും. റിപ്പോര്‍ട്ടര്‍ ചാനല്‍ ഒരു പാര്‍ട്ടിയുടെ ചാനല്‍ ആയിരുന്നെങ്കില്‍ ചോദ്യം ചെയ്യില്ലായിരുന്നു. ഒരു സ്വതന്ത്ര ചാനല്‍ എന്നു പറയുകയും തുടരെ തുടരെ മാധ്യമ മര്യാദകള്‍ ലംഘിക്കുകയും ചെയ്യുന്നതിനാലാണിത് പറയേണ്ടിവരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കും, വാര്‍ത്താ ലോകത്തിനും നിരന്തരം അപമാനം വരുത്തുകയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍. ജനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരേയും, വാത്താ കേന്ദ്രങ്ങളേയും കേരളത്തില്‍ ഈ വിധം വിമര്‍ശിക്കുന്നതിനു റിപ്പോര്‍ട്ടര്‍ ചാനലിന്റെ സംഭാവന വലുതാണ്.

Loading...

റിപ്പോര്‍ട്ടര്‍ ചാനല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഫോക്കസ് ചെയ്ത് നടത്തുന്ന നീക്കമാണ് സരിതയുടെ കേസും സര്‍ക്കാരിനോടുള്ള വൈരാഗ്യം തീര്‍ക്കലും. എം.വി.രാഘവന്‍ യു.ഡി.എഫുമായി ഇടഞ്ഞ സമയത്തുതന്നെയാണ് നികേഷ് കുമാറും സര്‍ക്കാരുമായി ശത്രുതയിലാകുന്നതും. ഇതുമായി ബന്ധപ്പെട്ട കാരണങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ആവശ്യമെങ്കില്‍ അതു പിന്നീട് വെളിപ്പെടുത്താം.

ഉമ്മന്‍ ചാണ്ടി സോളാര്‍ കേസില്‍ രാജിവയ്ക്കണമെന്ന് വെറുമൊരു വാര്‍ത്താ അവതാരകന്റെ സ്ഥാനത്തുനിന്നും എത്രയോ തവണ ചാനലില്‍ നികേഷ് രാഷ്ട്രീയ പ്രസംഗം നടത്തി. അത് നീതീപൂര്‍വ്വമായ വാര്‍ത്ത വായനയല്ല. അദ്ദേഹം പല തവണ അത് പറയുമ്പോള്‍ സര്‍ക്കാരിനെതിരായ വിഭാഗത്തില്‍ ചേരുകയും, ഒരു വിഭാഗത്തിന്റെ മാത്രം വാര്‍ത്താ അവതാരകനാവുകയും ചെയ്യുകയായിരുന്നു. ഭരിക്കുന്നവരെ അട്ടിമറിക്കാന്‍ മന:പൂര്‍വ്വം നീക്കം നടത്തുന്ന വാര്‍ത്താ വായനയും, അതിനായി വാര്‍ത്തകളെ സ്വയം സൃഷ്ടിക്കുകയും ചെയ്യുന്ന ശൈലിയും തെറ്റാണ്. വാത്തകള്‍ ജനങ്ങളെ അറിയിക്കേണ്ടവര്‍ കള്ളമായി വാര്‍ത്തകള്‍ ചമയ്ക്കുകയും ഗൂഢാലോചനയിലൂടെ ഉണ്ടാക്കുകയും ചെയ്യുക. എന്നിട്ട് അത് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത എക്‌സ്‌ക്ലൂസീവ്, ഇമ്പാക്ട് എന്നൊക്കെ പല പേരില്‍ ജനങ്ങളെ അറിയിക്കുക..മാധ്യമ ധര്‍മ്മമല്ലിത്. ചാനല്‍ ചര്‍ച്ചകളില്‍ അവതാരകന്റേയും മോഡറേറ്ററുടെയും റോളുകള്‍ നിരന്തരം വ്യഭിചരിച്ച് ചര്‍ച്ചകളെ വളച്ചൊടിക്കുന്ന രീതി നികേഷിന്റെ കുറവും ഈ രംഗത്തേ പോരായ്മയുമാണെന്ന് ചൂണ്ടിക്കാട്ടട്ടെ. ചാനലില്‍ വാര്‍ത്ത പറയുമ്പോള്‍ നികേഷ് കുമാര്‍ ലോക മലയാളികളുടെ വാര്‍ത്താ ലോകത്തേ അവസാനവാക്കല്ല. വെറും ഒരു സാധാരണ വാര്‍ത്താ അവതാരകന്‍ മാത്രമാണ്. സോളാര്‍ കേസില്‍ വാര്‍ത്താ അവതാരകനായ നികേഷ് പലതവണ നേരിട്ട് രാഷ്ട്രീയം കളിച്ചിട്ടുണ്ട്. അത് പിണറായിക്കും കൊടിയേരിക്കും ഒപ്പം നിന്ന് അവരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി ഒരു ടീം എന്നപോലെ പ്രവത്തിക്കുകയായിരുന്നു. സി.പി.എം നടത്തിയ സോളാര്‍ സെക്രട്ടറിയേറ്റ് സമരം ഈ സര്‍ക്കാരിന്റെ പതനമായിരിക്കുമെന്ന് എത്രയോ തവണ എക്‌സ്‌ക്ലൂസീവ് എന്ന് പറഞ്ഞ് റിപോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത വായിച്ചതെന്ന് മറക്കരുത്.

കള്ളവാര്‍ത്തകള്‍ പ്ലാന്‍ ചെയ്ത് ഗൂഢാലോചന നടത്തി ഉണ്ടാക്കുക, എന്നിട്ട് അവര്‍ തന്നെ വാര്‍ത്ത എന്നവിധം അത് പുറത്തുവിടുക. ഒടുവില്‍ കയ്യോടെ പിടിക്കപെട്ട് അപഹാസ്യരാവുക. ഇതാണ് ഇപ്പോള്‍ സ്ഥിരമായി റിപോര്‍ട്ടര്‍ ചാനലുമായി ബന്ധപെട്ട് കാണുന്നത്. ഗുഢാലോചനകളും പ്ലാന്‍ ചെയ്ത് ഉണ്ടാക്കുന്ന വാത്തകളും നനഞ്ഞ പടക്കങ്ങള്‍ പോലെ ഫലം കാണാതെ പോകുന്നു. വാത്തകേള്‍ക്കുന്ന ജനം പെട്ടെന്ന് ഒന്ന് അന്തം വിട്ടേക്കാം. എന്നാല്‍ എല്ലാത്തിനും പിറകേ വാത്തയിലേ സത്യം ചാനല്‍ കൂടം വിട്ട് പുറത്തുവരുമ്പോള്‍ ജനം ആദ്യം കേട്ടതും കണ്ടതുമായ വാര്‍ത്തയെ തള്ളും. അത് പതിവാകുമ്പോള്‍ അത്തരം സ്ഥപനങ്ങളേ തള്ളും. ഒരു സമയത്ത് റേറ്റിങ്ങില്‍ മുനിരയില്‍ ഉണ്ടായിരുന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ ഇന്ന് പിറകിലായതിന്റെ കാരണം ആ ചാനല്‍ മേധാവിയുടെ തലയില്‍ തപ്പിയാല്‍ ഉത്തരം കിട്ടും. മാതൃഭൂമി, ഏഷ്യാനെറ്റ്, മനോരമ, മീഡിയാ വണ്‍, എന്നിവക്കൊപ്പം ഈ ചാനല്‍ ഇല്ല. പിറകിലേ ചാനല്‍ പട്ടികയിലാണ് ഇടം.

മെയ് അവസാനവും ഏപ്രില്‍ ആദ്യവുമായി നികേഷ് സര്‍ക്കാരില്‍നിന്നും ചെറിയ കക്ഷികളെ അടര്‍ത്താന്‍ നീക്കം നടത്തിയിരുന്നു. ഇടതു പക്ഷവുമായി ചര്‍ച്ചകള്‍ നടത്തി ആ പാളയത്തിലേക്ക് യു.ഡി.എഫിലെ ചെറിയ ക്ഷികളെ അടുപ്പിക്കാന്‍ നടത്തിയ നീക്കം പൊളിഞ്ഞു. ഈ നീക്കത്തില്‍ ബാലകൃഷ്ണ പിള്ള, പി.സി.ജോര്‍ജ്ജ് എന്നിവര്‍ ഒപ്പം നിന്നു. അവരുമായി സര്‍ക്കാരില്‍നിന്നും കൂടുതല്‍ പേരേ എങ്ങനെ വലിക്കാം എന്ന് നിരവധി ചര്‍ച്ചകള്‍ നടത്തി. അതും ഫലം കാണാതെ പോയി.

തുടര്‍ന്ന് ഏപ്രില്‍ ആദ്യവാരം ഗണേശ് കുമാര്‍ മുഖേന കിട്ടിയ സരിതയുടെ കത്ത് കുറെ ഭാഗം റിപോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു. സരിത സൂക്ഷിക്കാന്‍ നല്കിയ കത്ത് ഗണേശ് കുമാറില്‍നിന്നും സഘടിപ്പിച്ച് എടുത്തായിരുന്നു പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ കത്ത് തന്റേതല്ലെന്ന് നിഷേധിച്ച് സരിത തന്നെ രംഗത്തു വന്നതോടെ ആ നീക്കവും പൊളിഞ്ഞു. ഇപ്പോള്‍ സരിതയുടെ അഭിഭാഷകന്റെ വീഡിയോ പുറത്തുവിട്ടായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിന്റെ അവസാന പ്രകടനം. ആ വീഡിയോവിലേ ശബ്ദം തന്റേതല്ലെന്നും നികേഷ് കുമാറും റിപോര്‍ട്ടര്‍ ചാനലും ചേര്‍ന്ന് ഉണ്ടാക്കിയതാണെന്നും അഡ്വ.ഫെനി ബാലകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തിയതേടെ അതിന്റേയും വിശ്വാസ്യത നഷ്ടപ്പെട്ടു. മാത്രമല്ല ഫെനി പോലീസില്‍ ചാനലിനും നികേഷിനുമെതിരെ കേസും നല്കി.

റിപോര്‍ട്ടര്‍ ചാനല്‍ ശരിയായ മാധ്യമ ധര്‍മ്മം കുറെയെങ്കിലും നിറവേറ്റണം. അല്ലെങ്കില്‍ നിലവില്‍ നടത്തികൊണ്ടുപോകാന്‍ ബുദ്ധിമുട്ടുള്ള ഈ സ്ഥപനത്തിനു ഉടന്‍ താഴ് വീഴും. ജനങ്ങള്‍ തള്ളികളഞ്ഞാല്‍ കേള്‍വിക്കാര്‍ ഇല്ലെങ്കില്‍ പിന്നെ ചാനല്‍ ഉണ്ടാകില്ലെന്നും ഓര്‍മ്മവേണം. അങ്ങിനെ ഒരു കാലം വന്നാല്‍ രാഷ്ടീയത്തിലോ കൈരളിചാനലിലേ ജീവനക്കാരനാകാനോ നടത്തുന്ന പരിശീലനമാണ് ഇപ്പോള്‍ നികേഷ് കുമാറിന്റേതെങ്കില്‍ തെറ്റില്ല.