യു.ഡി.എഫ് സര്‍ക്കാരിനേ അട്ടിമറിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയും, പി.സി.ജോര്‍ജും, ആര്‍.ബാലകൃഷ്ണപിള്ളയും സി.പി.എമ്മുമായി ചര്‍ച്ച നടത്തി. കെ.എം മാണിയുടെ ബജറ്റവതരണത്തിനു മുമ്പ് ആലോചിച്ച് ഉറപ്പിച്ച പദ്ധതിയായിരുന്നു സരിതയുടെ കത്തു പുറത്തുകൊണ്ടുവരല്‍. അഴിമതിയാരോപണത്തില്‍ പൊറുതിമുട്ടിനിന്ന മാണി മകനെതിരായ സരിതയുടെ കത്തിലേ പരാമര്‍ശവും കൂടി കേള്‍ ക്കുമ്പോള്‍ രാജിവയ്ക്കുമെന്നും പി.സി ജോര്‍ജ്ജ് കണക്കുകൂട്ടിയിരുന്നു. മാണിയുടെ രാജിയോടെ പാര്‍ട്ടിയില്‍ കലാപവും പിളരലും നടത്താമെന്നും ജോര്‍ജ് സി.പി.എമ്മിനു വാക്കു കൊടുത്തിരുന്നു. മാണിക്ക് പകരം പുതുതായി വരുന്ന കേരളാ കോണ്‍ഗ്രസ് മന്ത്രി ആരെന്ന തര്‍ക്കത്തില്‍ ഏതാനും എം.എ.എ മാരെ സംഘടിപ്പിച്ച് യു.ഡി.എഫ് വിടാനും അതുവഴി ഭരണം അട്ടിമറിക്കാനുമായിരുന്നു പദ്ധതിയിട്ടത്.

ബജവതരണത്തിനു മുമ്പ് സരിതയുടെ കത്ത് പുറത്തുകൊണ്ടുവരേണ്ടായെന്ന് നികേഷ്, പിള്ള, ജോര്‍ജ്ജ് സംഘത്തിനു ഉപദേശം നല്കിയത് പിണറായി വിജയന്‍ തന്നെയായിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കാരണം ബജറ്റിലൂടെ പരമാവധി മാണിയേ നാറ്റിക്കാമെന്നും ശേഷം കത്തുപുറത്താക്കി പൂര്‍ണ്ണമായും തറപറ്റിക്കാമെന്നും ആയിരുന്നു സി.പി.എം കണക്കുകൂട്ടല്‍. ചര്‍ച്ചകള്‍ക്കായി പി.സി.ജോര്‍ജ്ജ് തിരുവനന്തപുരത്തേ സി.പി.എം നേതാവിന്റെ വസതിയില്‍ എത്തുകയും ഉന്നത കോടിയേരിയുമായി കൂടികാഴ്ച്ച നടത്തുകയും ചെയ്തുവത്രെ. തുടര്‍ന്ന് ഈ വീട്ടില്‍നിന്നും കൊടിയേരി ആര്‍.ബാലകൃഷ്ണപിയുമായി ഫോണില്‍ സസാരിച്ചു. പിള്ളയുടെ ആകെയുള്ള ഡിമാന്റ് വരുന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്നും 2 സീറ്റുകളായിരുന്നു. തനിക്ക് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ചില്ലി കാശുപോലും വേണ്ടായെന്നും ഈ സമയം പിള്ള പറഞ്ഞുവത്രെ. ഈ ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയതും നേതാക്കളേയും സമയവും എല്ലാം തീരുമാനിച്ചതും നികേഷ് കുമാറായിരുന്നു. ചര്‍ച്ച തുടങ്ങിയതുമുതല്‍ നേതാക്കളുമായി നിരന്തരം മോഡറേറ്ററുടെ റോളിലുള്ള നികേഷ് ബന്ധപ്പെട്ടുകൊണ്ടിരുന്നു.

Loading...

കേരളാ കോണ്‍ഗ്രസ് പിളര്‍ത്തി ചുരുങ്ങിയത് 3 എം.എല്‍.മാരെയെങ്കിലും രാജിവയ്പ്പിക്കാന്‍ ആയിരുന്നു സി.പി.എം ജോര്‍ജിനോട് ആവശ്യപ്പെട്ടത്. ഇങ്ങിനെ പിളര്‍ ന്നുവരുന്ന കേരളാ കോണ്‍ഗ്രസുകാര്‍ക്ക് അഴിമതി വിരുദ്ധമുഖം നല്കി അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റു നല്കുമെന്നും മുന്നണിയില്‍ ഇവരെ എടുക്കുമെന്നും പിണറായി വിജയനും, കൊടിയേരിയും ഉറപ്പു നല്കിയിരുന്നു. സര്‍ക്കാരിനെ അട്ടിമറിച്ച് പുതിയ സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ വി.എസ് മുഖ്യമന്ത്രിയാകുന്നത് ഒഴിവാക്കാന്‍ കൂടിയാണ് തിരഞ്ഞെടുപ്പ് നീക്കം നടത്തിയതും. പിള്ളയും, ജോര്‍ജും ചേര്‍ന്ന ഒരു ബദല്‍ കേരളാ കോണ്‍ഗ്രസ് മാണിയേക്കാള്‍ ശക്തിയുള്ളതായി മാരും എന്നും സി.പി.എം വിലയിരുത്തിയിയിരുന്നു.മാത്രമല്ല അടുത്ത നിയമ സഭയിലേക്ക് പി.സി.ജോര്‍ജ്ജിനു മന്ത്രി സ്ഥാനം സി.പി.എം വാഗ്ദാനവും നടത്തി. രാജിവയ്ക്കുന്ന എം.എല്‍.എ മാര്‍ക്ക് കോടികളുടെ ധന വാഗ്ദാനവും കൂടാതെ അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റും സി.പി.എം വാഗ്ദാനം നടത്തുകയായിരുന്നു. സരിതയുടെ ആദ്യ കത്ത് പിണറായിയേയും, കൊടിയേരിയേയും കാണിച്ചുകൊടുത്തത് റിപ്പോര്‍ട്ടര്‍ ചാനലിലെ നികേഷ് കുമാറാണ്. പിള്ള ജോര്‍ജ്ജ് എന്നിവര്‍ക്ക് ആവശ്യമായ ഉപദേശവും, സി.പി.എമ്മില്‍നിന്നുള്ള സന്ദേശങ്ങളും കൈമ്മാറുന്ന ദൂതനായി നികേഷ് കുമാര്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

സരിത പുതിയ 30 പേജുള്ള കത്തുമായി വരുമെന്ന് ഈ മൂന്നുപേരും സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. സി.പി.എമ്മിന്റേയും ഈ മൂന്നുപേരുടേയും ഗൂഢാലോചനയില്‍നിന്നും 30പേജുള്ള പുതിയ കത്തുതയ്യാറാക്കി സര്‍ക്കാരിനേ ശരിക്കും രക്ഷിച്ചത് സരിത.എസ്.നായരായിരുന്നു.