നടി നിക്കി ​ഗൽറാണിയുടെ വീട്ടിൽ മോഷണം; യുവാവ് അറസ്റ്റിൽ

ചെന്നൈ: നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം നടന്നു. നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാർട്മെന്റിലാണ് മോഷണം നടന്നത്. കേസിൽ 19കാരനായ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ ധനുഷ് നടിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ആളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് മാസമായി ധനുഷ് നിക്കിയുടെ വീട്ടിൽ ജോലി ചെയ്തു വരികയാണ്. പണത്തോടൊപ്പം 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് മോഷണം പോയത്.

ജനുവരി 11നാണ് മോഷണം നടക്കുന്നതെന്നും മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞുവെന്നുമാണ് നടിയുടെ പരാതി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധനുഷ് ആണ് മോഷണം നടത്തിയത് എന്ന് സ്ഥിരീകരിച്ചത്. പിന്നാലെ നടന്ന അന്വേഷണത്തിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇയാളെ പിടികൂടുക ആയിരുന്നു. നടിയുടെ വീട്ടിൽ നിന്നും മോഷണം പോയ സാധനങ്ങളും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മോഷണ വസ്തുക്കൾ തിരിച്ചുകിട്ടിയത് കൊണ്ട് ധനുഷിന്റെ പേരിലുള്ള പരാതി നടി പിൽവലിക്കുമെന്ന് പൊലീസ് അറിയിച്ചതായാണ് റിപ്പോർട്ട്.

Loading...