13ാമത്തെ വയസ്സില്‍ 47 കാരനെ വിവാഹം ചെയ്തു.. മലയാള സിനിമയിലെ സീനിയര്‍ താരത്തിന്‍റെ വെളിപ്പെടുത്തല്‍

അറുപതുകളില്‍ സിനിമയിലേക്കെത്തിയ താരമാണ് നിലമ്പൂര്‍ ആയിഷ. നാടകവേദിയില്‍ നിന്നുമാണ് അവര്‍ സിനിമയിലേക്കെത്തിയത്. മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം അവര്‍ക്ക് ലഭിച്ചിരുന്നു. കണ്ട ബെച്ച കോട്ടിലൂടെയാണ് അവര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മലയാള സിനിമയിലെ ആദ്യ കളര്‍ ചിത്രം കൂടിയായിരുന്നു ഇത്.

നിരവധി കഷ്ടപ്പാടുകള്‍ സഹിച്ചാണ് അവര്‍ കലാരംഗത്ത് തുടക്കം കുറിച്ചത്. സിനിമയിലും പൊതുവേദികളിലുമായി ഇന്നും അവര്‍ സജീവമാണ്. പ്രമുഖ മാഗസിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം നിലമ്പൂര്‍ ആയിഷ നടത്തിയ പ്രസംഗത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

13ാമത്തെ വയസ്സില്‍ 47കാരനുമായി വിവാഹം. ചെറിയ കുട്ടിയായിരുന്നു അന്ന്. വിവാഹം കഴിഞ്ഞ് അഞ്ച് നാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ അയാളെ ഒഴിവാക്കിയിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വയറു വീര്‍ത്ത് വരുന്നത് കണ്ട് അതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് അവര്‍ പറയുന്നു. പിന്നീടാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയത്.

ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു. കഴുത്തില്‍ കുരുക്കിട്ട് പിടയുന്നതിനിടയില്‍ ജേഷ്ഠന്‍ അത് കണ്ടതോടെ ആ ശ്രമം പരാജയപ്പെട്ടു.മരിച്ച് കാണിക്കാനല്ല ജീവിച്ച് കാണിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് ശരിയാണെന്ന് തനിക്കും തോന്നി. അതോടെയാണ് ജീവിക്കാന്‍ തീരുമാനിച്ചത്. പിന്നീടാണ് നാടകരംഗത്തേക്ക് കടന്നത്.

അന്നത്തെ കാലത്ത് മുസ്ലീം സ്ത്രീകള്‍ക്ക് കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അവസ്ഥയായിരുന്നില്ല. നിരവധി എതിര്‍പ്പുകള്‍ നേരിട്ടാണ് കലാരംഗത്ത് തുടക്കമിട്ടത്. പല തരത്തിലുള്ള ആക്രമണങ്ങളും എതിര്‍പ്പുകളും നേരിട്ടാണ് അവര്‍ കലാരംഗത്തു തുടര്‍ന്നത്. നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ നിലമ്പൂര്‍ ആയിഷ മലയാള സിനിമയിലെ ആദ്യ കളര്‍ സിനിമയായ കണ്ടം ബെച്ച കോട്ടില്‍ അഭിനയിച്ചിരുന്നു.

സിനിമയിലും മറ്റുമായി ഇന്നും അവര്‍ കാലരംഗത്ത് സജീവമാണ്. പൊതുപരിപാടികളിലും താരം പങ്കെടുക്കാറുണ്ട്. മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രികളിലൊരാള്‍ കൂടിയായ നിലമ്പൂര്‍ ആയിഷയ്ക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

Top