ഐഎസ് ഇന്ത്യയില്‍ ലക്ഷ്യമിട്ടത് കുഭമേളയിലെ കൂട്ടക്കൊല? ഭീകര സംഘടനയുമായി ബന്ധമുള്ള ഒമ്പത് പേര്‍ പിടിയില്‍

മുംബൈ: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ള ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. പോലീസ് വലയില്‍ അകപ്പെട്ടവരില്‍ കുപ്രസിദ്ധ അധോലോക കുറ്റവാളി റഷീദ് മലബാറിയുടെ മകനുമുണ്ട്. രാസവസ്തുക്കള്‍ അടക്കമുള്ളവ ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

വെള്ളത്തിലും വിഷം കലര്‍ത്തി കൂട്ടക്കൊല നടത്താനാണ് ഇവര്‍ ലക്ഷ്യമിട്ടതെന്നാണ് അനുമാനം. കുംഭമേളയ്ക്കിടെ കൂട്ടക്കൊല നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തീവ്രവാദ ഗ്രൂപ്പുകള്‍ ഉണ്ടാക്കി വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. . 17 വയസുകാരനും സംഘത്തിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടകള്‍.