സൗദിയിലെ ഒരു സ്വകാര്യ കമ്പനിയിലേക്ക് ഹെവി ഡ്രൈവർ വീസയിലെത്തിയവരാണ് തൊഴിൽ തട്ടിപ്പിനിരയായത്. വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവുമില്ലാതെ ഒമ്പത് മലയാളി യുവാക്കൾ റിയാദിൽ നരകിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒമ്പതു പേരാണ് തൊഴിൽ തട്ടിപ്പിന് ഇരയായത്.

റിയാദിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് ഹെവി വാഹനങ്ങൾ ഓടിക്കാനെന്ന് പറഞ്ഞാണ് വീസ നൽകിയത്. എന്നാൽ സൗദിയിലെത്തിയപ്പോൾ നൽകിയത് മറ്റു ജോലികൾ. പറഞ്ഞ ശമ്പളവും നൽകിയില്ല. മരുഭൂമിയിലെ ഒറ്റപ്പെട്ട മുറിയിൽ 24 പേരെ ഒരുമിച്ച് താമസിപ്പിച്ചിരിക്കുകയാണ് തൊഴിലുടമ.

Loading...

കൃത്യമായി ഭക്ഷണവും ലഭിക്കുന്നില്ല. വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതോടെ ഇന്ത്യൻ എംബസിയിൽ അഭയം തേടിയെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടലിനെതുടർന്ന് താൽക്കാലിക താമസ സൌകര്യം ഒരുക്കിയെങ്കിലും ഇപ്പോൾ അതും നിലച്ചമട്ടാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെട്ട് എത്രയും വേഗം തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.