തൊഴില്‍ പ്രതിസന്ധി നേരിട്ട് മടങ്ങുന്നവരെയെല്ലാം സാമ്പത്തികമായി സഹായിക്കാനാവില്ലെന്ന് മന്ത്രി വി.കെ സിങ്

Loading...

ഡല്‍ഹി ; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ പ്രതിസന്ധി നേരിട്ട് ഇന്ത്യയിലേക്ക് മടങ്ങുന്ന എല്ലാ തൊഴിലാളികളെയും സാമ്പത്തികമായി സഹായിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി വി.കെ സിങ് പറഞ്ഞു. പകരം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ അവര്‍ പ്രയോജനപ്പെടുത്തണം. പ്രവാസികള്‍ക്ക് വേണ്ടി ഒരുപാട് ഫണ്ട് നല്‍കി അവരെ പുനരധിവസിപ്പിക്കല്‍ സാധ്യമല്ലെന്നും വി.കെ സിങ് ഖത്തറില്‍ പറ‍ഞ്ഞു.ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വി.കെ സിങ് ഇന്ന് രാവിലെ കുവൈത്തിലെത്തും.

രാവിലെ 9 മണിക്ക് ഇന്ത്യന്‍ എംബസി അങ്കണത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ അദ്ദേഹം അനാശ്ചാദനം ചെയ്യും. തുടര്‍ന്ന്, അദ്ദേഹവും സ്ഥാനപതി സുനില്‍ ജെയിനും കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ വകുപ്പ് മന്ത്രി അടക്കമുള്ള ഉന്നതരുമായി ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. രാജ്യത്ത് താമസ കുടിയേറ്റ നിയമ ലംഘകരായി  മാറിയിട്ടുള്ള 30,000ല്‍ അധികം വരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായിരിക്കും മുന്‍ഗണന.

Loading...