Kerala Top Stories WOLF'S EYE

വവ്വാലിനു കള്ള് ഇഷ്ടം; നിപയെ പേടിച്ച് പലരും കുടിനിര്‍ത്തി

നിപ വൈറസ് പടര്‍ത്തിയതു വവ്വാലാണെന്നു കണ്ടെത്തിയതോടെ പനി പടരുമെന്ന പേടിയില്‍ കള്ളുകുടിയന്‍മാര്‍ കുടി നിര്‍ത്തുന്നു. വവ്വാല്‍ കള്ളുകുടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കള്ളുകുടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. വവ്വാലുകള്‍ നിപ വൈറസ് പരത്തുന്നെന്ന വാര്‍ത്തവന്നതോടെ കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലുമുള്ള ഷാപ്പുകളിലും ആലപ്പുഴയിലും വില്‍പ്പന കുത്തനെ ഇടിഞ്ഞു. ഇരുനൂറു ലിറ്റര്‍ കള്ള് അളക്കുന്ന ഷാപ്പുകളില്‍ പോലും പകുതിപോലും ചെലവാകാത്ത അവസ്ഥയാണ്. വവ്വാലിന് ഏറെ ഇഷ്ടപ്പെട്ട പാനീയമാണു കളള്.

“Lucifer”

കള്ളു ചെത്തുന്ന കുലകളില്‍ തൂങ്ങിക്കിടന്നാണു വവ്വാലുകള്‍ കള്ളു കുടിക്കുന്നത്. ഇങ്ങനെ വവ്വാലുകള്‍ കള്ളു കുടിക്കുമ്പോള്‍ വവ്വാലിന്റെ സ്രവവും കാഷ്ഠവും കള്ളു ശേഖരിക്കുന്ന കലത്തില്‍ വീഴുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇത് നിപ വൈറസ് പടരാന്‍ കാരണമാകും. പനയോ തെങ്ങോ ചെത്തുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാല്‍ വവ്വാലുകള്‍ കൂട്ടത്തോടെ എത്തുകയാണു പതിവ്.

പത്തു വവ്വാലുകള്‍ എത്തിയാല്‍ രണ്ടു ലിറ്ററോളം കള്ള അകത്താക്കുമെന്നാണു ചെത്തുകാര്‍ പറയുന്നത്. വവ്വാലിനെ പിടിക്കുന്നതു നിയമവിരുദ്ധമാണെങ്കിലും പലരും പനങ്കുലയിലും തെങ്ങിന്‍കുലയിലും മുള്ളുകള്‍ നിരത്തി വവ്വാലിനെ പിടിക്കാറുണ്ട്. നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ വവ്വാലകളുടെ മൂത്രം, കാഷ്ഠം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. തുറന്നുവച്ച പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ളു കുടിക്കുന്നത് ഒഴിവാക്കുക.

വവ്വാലുകള്‍ ഭക്ഷിച്ച ഫലവര്‍ഗങ്ങള്‍ കഴിക്കരുത്, വവ്വാലുകളുടെ കാഷ്ഠം പുരളാന്‍ സാധ്യതയുള്ള കാടുകളിലും വൃക്ഷങ്ങളുടെ ചുവട്ടിലും പോകരുത്, മരത്തില്‍ കയറരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.

Related posts

പിറന്നാള്‍ മധുരം നുണയും മുമ്പേ ഖുഷ്ബുവിനെ തീനാമ്പുകള്‍ വിഴുങ്ങി,മുബൈ തീപിടുത്തം മരണം 15 ആയി

special correspondent

ആറുവര്‍ഷം മുമ്പ് മുങ്ങിയ മലയാളി ഭര്‍ത്താവിനെ തേടി യുപി സ്വദേശിനിയും മകനും കോലഞ്ചേരിയിലെത്തി; 29 ദിവസമായി ഇവര്‍ കഴിയുന്നത് ഭര്‍ത്താവിന്റെ വീടിന്റെ ടെറസില്‍

pravasishabdam online sub editor

മന്ത്രി എം.എം.മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വെള്ളാപ്പള്ളിയുടെ ‘ഭീഷണി’ ഫലിച്ചു , മല്‍സരിക്കാനില്ലെന്ന് തുഷാര്‍

ഉത്തരകൊറിയക്കെതിരെ യുദ്ധമില്ല, ഖത്തർ മോഡൽ ഉപരോധം ഏകാധിപതിയുടെ തലയരിയും, തന്ത്രം മാറ്റിയത് ട്രംപ്

കഞ്ചാവിന്റെ കെട്ടുവിട്ടപ്പോള്‍ പ്രതികളില്‍ ഒരാള്‍ സ്വന്തം അച്ഛനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞു, കരമന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ

subeditor10

നെടുമ്പാശേരിയിൽ 135 ലക്ഷം രൂപ വിലയുള്ള അഞ്ചു കിലോ സ്വര്‍ണം പിടിച്ചു.

subeditor

”ആചാര്യ 1111” ഷേത്രങ്ങൾ പിടിച്ചെടുക്കാൻ ആർ.എസ്.എസ്, വി ച്ച് പി ഓപ്പറേഷൻ

subeditor

ശക്തമായ മഴയ്ക്കിടെ കുട ചൂടി ചെടി നനയ്ക്കുന്ന ബിജെപി എംഎല്‍എ

കേരളത്തില്‍ റംസാന്‍ വ്രതം വ്യാഴാഴ്‌ച മുതല്‍

subeditor12

ജഡ്ജിമാരുടെ നിയമനം: കേന്ദ്രസർക്കാരിന്റെ ഇടപെടലിനു സുപ്രീം കോടതിയുടെ വിലക്ക്.

subeditor

കരകയറ്റിയവനു തന്നെ പന്നികള്‍ ആദ്യം പണികൊടുത്തു,വനംകുപ്പുദ്യോഗസ്ഥന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയല്‍