നിപ ആശങ്ക അകലുന്നു; 15 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്

സംസ്ഥാനത്ത് നിപ ആശങ്ക അകലുന്നു. നിപ സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജമാക്കിയ ലാബിലാണ് ഇത് പരിശോധിച്ചത്. ഇതോടെ 88 പേരുടെ സാമ്പിളുകളാണ് ഇതുവരെ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. 2 പേരുടെ സാമ്പിൾ പൂന എൻഐവിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി‌യിട്ടുണ്ട്.