സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞു; 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു. സമ്പർക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ 5 എണ്ണം എൻ.ഐ.വി. പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.