നിപയുടെ ഉറവിടം റംബൂട്ടാനും അടയ്ക്കയുമല്ല; കാട്ടുപന്നിയുടെ ഫലം കാത്ത് ആരോ​ഗ്യവകുപ്പ്

കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക അകന്നു. പന്ത്രണ്ടു വയസ്സുകാരന്റെ മരണത്തിന് ശേഷം ആർക്കും നിപ പോസിറ്റീവ് അല്ലാത്തത് ആശ്വാസകരമായിരുന്നു. എന്നാൽ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്. അതേസമയം ചാത്തമം​ഗലത്തിന് കൂടുതൽ ആശ്വാസകരമായ റിപ്പോർട്ടാണ് പുറത്തു വരുന്നത്. മുന്നൂർ പ്രദേശത്തുനിന്ന് ശേഖരിച്ച പഴങ്ങളുടെ സാംപിൾ ഫലവും നെഗറ്റീവായിരിക്കുകയാണ്.

രോഗം ബാധിച്ച് മരിച്ച പന്ത്രണ്ടുകാരൻറെ വീടിന് സമീപത്ത് നിന്ന് ശേഖരിച്ച റംമ്പൂട്ടാൻ പഴങ്ങളുടെയും അടയ്ക്കയുടെയും സാംപിളുകളാണ് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചത്. വവ്വാലുകൾ, വളർത്തുമൃഗങ്ങൾ എന്നിവയിൽ നിപ വൈറസ് സാന്നിദ്ധ്യമില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച കാട്ടുപന്നിയുടെ സാംപിൾ പരിശോധനാ ഫലമാണ് ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇനി പ്രതീക്ഷിക്കുന്നത്.

Loading...