നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യ നല്‍കിയ വി​വാ​ഹ​മോ​ച​ന ഹ​ര്‍​ജി മാറ്റി

ഔറം​ഗ​ബാ​ദ്: നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തിയായ അ​ക്ഷ​യ് സിം​ഗി​ന്‍റെ ഭാ​ര്യ സമര്‍പ്പിച്ച വി​വാ​ഹ​മോ​ച​ന ഹ​ര്‍​ജി കോ​ട​തി മാ​ര്‍​ച്ച്‌ 24-ലേ​ക്ക് മാ​റ്റി. ഇന്ന് ബി​ഹാ​റി​ലെ ഔ​റം​ഗ​ബാ​ദ് കോ​ട​തി കേസ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ പ​രാ​തി​ക്കാ​രി പു​നീ​ത ദേ​വി ഹാ​ജ​രാ​യി​ല്ല. ​തു​ട​ര്‍​ന്നാ​ണ് ഹ​ര്‍​ജി മാ​റ്റി​ വ​ച്ച​ത്.

ബി​​​​ഹാ​​​​റി​​​​ലെ ന​​​​ബി​​​​ന​​​​ഗ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യായ പൂനിത ചൊവ്വാഴ്ചയാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മാ​​ന​​ഭം​​ഗം ന​​ട​​ത്തി​​യ ആ​​ളു​​ടെ വി​​​​ധ​​​​വ​​​​യാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ടാ​​​​ന്‍ ആ​​​​ഗ്ര​​​​ഹ​​​​മി​​​​ല്ലെന്നും ശിക്ഷ നടപ്പാക്കി കഴിഞ്ഞാല്‍ താന്‍ വിധവ എന്ന അറിയപ്പെടേണ്ടി വരുമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. അതിനാല്‍ ശിക്ഷ നടപ്പാക്കും മുന്‍പ് വിവാഹമോചനം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഹര്‍ജി സ്വീകരിച്ച കോടതി ഇന്നത്തേക്ക് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യുവതി കോടതിയില്‍ ഹാജരായില്ല.

Loading...

അതേസമയം, വ​​​​ധ​​​​ശി​​​​ക്ഷ വൈകിപ്പിക്കാനായി പ്ര​​​​തി ന​​​​ട​​​​ത്തു​​​​ന്ന നാ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ് വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന ഹ​​​​ര്‍​​​​ജി​​​​യെ​​​​ന്ന് ആരോപണം ഉയര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നിര്‍ഭയ കേസിലെ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം തിഹാര്‍ ജയിലില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ രാവിലെ 5.30ന് നടപ്പിലാക്കും. കേസിലെ രണ്ട് പ്രതികളുടെ രണ്ടാമത്തെ ദയാഹര്‍ജി രാഷ്ട്രപതി പരിഗണിച്ചില്ല. വധശിക്ഷ റദ്ദാക്കണമെന്ന പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍ഭയ കേസിലെ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷ നാളെ പുലര്‍ച്ചെ 5:30ന് നടപ്പിലാക്കണമെന്നാണ് പട്യാല ഹൗസ് കോടതിയുടെ മരണവാറന്‍റ്.