നിര്‍ഭയ കേസിലെ നാല് പേരെയും മാര്‍ച്ച് 20ന് തൂക്കിലേറ്റും; പ്രതികരണവുമായി അമ്മ ആശ ദേവി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍ഭയയുടെ അമ്മ ആശ ദേവി. മാര്‍ച്ച് 20 ലെ പ്രഭാതം നമ്മള്‍ ജീവിച്ചിരിക്കുന്നവരുടെ പ്രഭാതമായിരിക്കുമെന്ന് അവര്‍ പറഞ്ഞു. കേസില്‍ ഡല്‍ഹി കോടതി പ്രതികള്‍ക്കെതിരെ പുതിയ മരണ വാറണ്ട് പുറഖപ്പെടുവിച്ചതിന് പിന്നാലെയാണ് ആശ ദേവിയുടെ പ്രതികരണം. പ്രതികളെ തൂക്കിലേറ്റുന്ന നിമിഷം വരെ പോരാട്ടം തുടരുമെന്നും മാര്‍ച്ച് 20 ന് തന്നെ അത് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും ആശ ദേവി മാധ്യമങ്ങളോട് പറഞ്ഞു.

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ മൂന്നു തവണ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഓരോരുത്തരായി ഹര്‍ജികളുമായി കോടതിയെയും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെയും സമീപിച്ചതിനാല്‍ നടപ്പാക്കാനായിരുന്നില്ല. കോടതിയില്‍ ഹര്‍ജിയോ ദയാഹര്‍ജിയോ പരിഗണനയിലുണ്ടെങ്കില്‍ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം. പവന്‍ ഗുപ്തയാണ് അവസാനമായി രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കിയത് ഇത് ഇന്നലെ രാഷ്ട്രപതി തള്ളി. തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് പവന്‍ ഗുപ്ത രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കിയത്.

Loading...

നിര്‍ഭയ കേസ് മാര്‍ച്ച് 3 വധശിക്ഷ നടക്കാനിരിക്കെ പ്രതി പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു. പവന്‍ ഗുപ്തയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. നിര്‍ഭയ കേസിലെ മറ്റ് മൂന്നു പ്രതികളുടെയും ദയാഹര്‍ജി നേരത്തെ രാഷ്ട്രപതി തള്ളിയതാണ്. നാലാമത്തെ പ്രതിയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ഇതോടെ കേസിലെ പ്രതികള്‍ക്കു മുന്നിലെ നിയമപരമായ അവകാശങ്ങളെല്ലാം അവസാനിച്ചിരിക്കയാണ്.

ശിക്ഷിക്കപ്പെട്ട നാലുപേരില്‍ പവന്‍ ഗുപ്ത ഒഴികെയുള്ളവര്‍ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ചു കഴിഞ്ഞു. ദയാഹര്‍ജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാം എന്നതാണ് ഇനി പവന്‍ ഗുപ്തയ്ക്കു മുന്നിലുള്ള ഏക മാര്‍ഗം. എന്നാല്‍ ഇത്തരം ഹര്‍ജി സുപ്രീം കോടതി അനുവദിക്കാന്‍ സാധ്യത വിരളമാമ്. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് സാധ്യതമായ എല്ലാ നിയമപരിഹാരവും തേടിയ ശേഷമേ വധശിക്ഷ നടപ്പാക്കാനാവു. 2012 ഡിസംബര്‍ 23നാണ് രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം വണ്ടിയില്‍ കയറിയ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ നാലു പേര്‍ ചേര്‍ന്നു ക്രൂരമായി ബലാത്സംഗം ചെയ്തു വലിച്ചെറിയുകയായിരുന്നു.