നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് സുപ്രീംകോടതി. വധശിക്ഷ വൈകിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്ത് നിന്ന് നീക്കം നടക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. കേസിലെ പ്രതികളിലരാളായ മുകേഷ് കുമാര്‍ സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. വ്യാഴാഴ്ച രാത്രിയോടെരാഷ്ട്രപതിക്ക് ലഭിച്ച ഹര്‍ജി മണിക്കൂറുകള്‍ക്കകം രാംനാഥ് കോവിന്ദ് തള്ളുകയായിരുന്നു.
തുടർന്ന്, പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് നടപ്പാക്കാൻ ഡൽഹി കോടതി പുതിയ മരണവാറന്റയച്ചു. അതേസമയം, ഒരു കേസിൽ ഒന്നിലേറെ പ്രതികൾക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ അവരുടെ ശിക്ഷ നടപ്പാക്കുന്നത് ഒരുമിച്ച് വേണമെന്നാണ് ജയിൽച്ചട്ടം. ഈ സാഹചര്യത്തിൽ നിർഭയ കേസിലെ നാല് പ്രതികളെയും ഒരുമിച്ചാണ് തൂക്കിലേറ്റുക. പ്രതികളിൽ ഒരാളുടെയെങ്കിലും ഏതെങ്കിലുമൊരു അപേക്ഷ തീർപ്പാവാതെ നിൽക്കുന്നുണ്ടെങ്കിൽ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കേണ്ടിവരും.

അതിനിടെ, കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നുകാട്ടി പ്രതികളിലൊരാളായ പവൻ ഗുപ്ത (25) സുപ്രീംകോടതിയിലെത്തി. മുകേഷിന്റെ ദയാഹർജി വെള്ളിയാഴ്ച തള്ളിയതിനാലാണ് ജയിൽ ചട്ടപ്രകാരം 14 ദിവസത്തെ സമയം അനുവദിച്ചുകൊണ്ട് ഫെബ്രുവരി ഒന്നിന് വധശിക്ഷാ തീയതി നിശ്ചയിച്ചത്. അതിനിടെ മറ്റേതെങ്കിലും പ്രതികൾ ദയാഹർജി നൽകിയാൽ, അവയോരോന്നും തള്ളി 14 ദിവസം കഴിയുംവരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കേണ്ടിവരും. അതിനാൽ, ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനാകുമെന്ന് ഉറപ്പില്ല. ദയാഹർജി നിൽക്കുന്നതിനാൽ കോടതിയുടെ നേരത്തേയുള്ള മരണവാറന്റ് പ്രകാരം ജനുവരി 22-ന് ശിക്ഷ നടപ്പാക്കാനാവില്ലെന്ന് ജയിൽ അധികൃതർ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.

Loading...

ദയാഹർജി തള്ളിയശേഷവും ചുരുങ്ങിയത് 14 ദിവസത്തിനുശേഷമേ ശിക്ഷ നടപ്പാക്കാനാകൂവെന്നാണ് ജയിൽച്ചട്ടം. വീണ്ടുമെന്തെങ്കിലും നിയമസാധ്യതയുണ്ടെങ്കിൽ പ്രതിക്ക് അതുപയോഗിക്കാനും കുടുംബകാര്യങ്ങൾ തീരുമാനിക്കാനുമാണ് സുപ്രീംകോടതിയുടെ നിർദേശപ്രകാരം ജയിൽച്ചട്ടത്തിൽ ഈസമയം അനുവദിക്കുന്നത്. ശിക്ഷ ഒരുമിച്ച് നടപ്പാക്കാനായി തിഹാർ ജയിലിൽ നാല് തൂക്കുമരങ്ങളും ഒരുങ്ങിയിട്ടുണ്ട്. ഇവിടെ ഡമ്മി പരീക്ഷണവും നടത്തിക്കഴിഞ്ഞു. മുകേഷിന് പിന്നാലെ മറ്റു പ്രതികളായ പവൻ ഗുപ്ത, വിനയ് ശർമ (26), അക്ഷയ് കുമാനൽകിയേക്കാം. അങ്ങനെവന്നാൽ അതിലെല്ലാം തീർപ്പാവുന്നതുവരെ ശിക്ഷ നീട്ടിവെക്കണമെന്നാണ് ചട്ടം. സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നുകാട്ടി വിനയ് ശർമ നൽകിയ ഹർജി ഡിസംബർ 19-ന് ഹൈക്കോടതി തള്ളിയിരുന്നു. അഭിഭാഷകനായ എ.പി. സിങ്ങിന് കാൽലക്ഷം രൂപ പിഴയും ചുമത്തി. പ്രായത്തിന്റെ വിഷയം പ്രതി സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹർജിയിലും ഉന്നയിച്ചതാണെന്നും അഭിഭാഷകൻ ഒളിച്ചുകളി നടത്തുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പിഴശിക്ഷ. നടപടികൾ വൈകിപ്പിക്കാൻ മനപ്പൂർവമാണ് ഇതെല്ലാം ചെയ്തതെന്നും അന്ന് ഹൈക്കോടതി നിരീക്ഷിച്ചു.